web analytics

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക്; പിണറായി വിജയൻ സഭയെ നയിക്കുമോ? സോഷ്യൽ മീഡിയയിലെ ‘നെയിം ചേഞ്ച്’ നൽകുന്ന സൂചനകൾ

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക്; പിണറായി വിജയൻ സഭയെ നയിക്കുമോ? സോഷ്യൽ മീഡിയയിലെ ‘നെയിം ചേഞ്ച്’ നൽകുന്ന സൂചനകൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉറപ്പായതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്ന ചർച്ചകൾ ശക്തമാകുന്നതിനിടെ ഔദ്യോഗിക മീഡിയ ഗ്രൂപ്പിന്റെ പേരുമാറ്റം ശ്രദ്ധേയമായി. മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിന്റെ പേര് ‘ഓപ്പോസിഷൻ മീഡിയ’ എന്നാക്കി മാറ്റിയത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പി.എം. മനോജാണ്. ഗ്രൂപ്പിന്റെ ഡിസ്പ്ലേ ചിത്രമായി ഇപ്പോഴും മുഖ്യമന്ത്രിയുടെ ചിത്രം തന്നെയാണ് തുടരുന്നത്.

തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഫലം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പിണറായി സ്ഥാനത്തേക്ക് താത്പര്യം കാണിക്കാത്ത പക്ഷം, സിപിഎമ്മിലെ മുതിർന്ന നേതാവും മുൻ ധനകാര്യ മന്ത്രിയുമായ കെ.എൻ. ബാലഗോപാലിന്റെ പേരാണ് പരിഗണനയിൽ ഉയരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമേ ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

ഭരണപക്ഷം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ, ശക്തമായ നേതാവിനെ പ്രതിപക്ഷത്തിന് ആവശ്യമാണെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. അതിനാൽ ആദ്യ ഘട്ടത്തിൽ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന സൂചനകളും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുയരുന്നു.


English Summary

After the regime change in Kerala, discussions have intensified over whether Pinarayi Vijayan will become the Leader of the Opposition. The renaming of the CM’s official media group to “Opposition Media” has added to the speculation.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img