web analytics

രാജ്യസഭയിലും വരുന്നു ഇടതിന് ‘ചെക്ക്’! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം

രാജ്യസഭയിലും വരുന്നു ഇടതിന് ‘ചെക്ക്’! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജ്യസഭാ തെരഞ്ഞെടുപ്പുകൾ സിപിഎമ്മിനും ഇടതുമുന്നണിക്കും വലിയ വെല്ലുവിളിയായി മാറുന്നു. നിയമസഭയിൽ വെറും 35 എംഎൽഎമാരാണ് ഇടതുപക്ഷത്തിനുള്ളത്. എന്നാൽ സാധാരണയായി മൂന്ന് ഒഴിവുകൾ വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കുറഞ്ഞത് 36 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്.

ഈ സാഹചര്യത്തിൽ, ഒരു അംഗത്തെ രാജ്യസഭയിലേക്ക് അയയ്ക്കണമെങ്കിൽ ഇടതുപക്ഷം ബിജെപിയുടെ പിന്തുണ തേടേണ്ടി വരുന്ന അവസ്ഥയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇതോടെ കേരള രാഷ്ട്രീയത്തിൽ അപൂർവമായ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.

അതേസമയം, ഭരണപക്ഷമായ യുഡിഎഫിന് നിയമസഭയിൽ 102 എംഎൽഎമാരുള്ളതിനാൽ, 2027-ലും 2028-ലുമായി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റുകളും നേടാനുള്ള സാധ്യത ശക്തമാണ്. ഓരോ വർഷവും മൂന്ന് വീതം ആറ് സീറ്റുകളാണ് ഒഴിവാകുന്നത്.

നിയമസഭയിലെ ആകെ അംഗസംഖ്യ ഒഴിവുള്ള സീറ്റുകളുടെ എണ്ണത്തിൽ പങ്കിട്ട് കണക്കാക്കുന്നതനുസരിച്ച്, മൂന്ന് ഒഴിവുകൾക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 36 വോട്ടും, രണ്ട് ഒഴിവുകൾക്കായി 47 വോട്ടും വേണം.

ഇപ്പോഴുള്ള സാഹചര്യത്തിൽ, മുസ്ലിം ലീഗിന്റെ പി.വി. അബ്ദുള്‍ വഹാബ്, സിപിഎമ്മിന്റെ വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവരുടെ കാലാവധി അടുത്ത വർഷം ഏപ്രിൽ 20ന് അവസാനിക്കും. ഈ ഒഴിവുകളിൽ ഒരാളെ പോലും വിജയിപ്പിക്കാൻ ഇടതുമുന്നണിക്ക് ഇപ്പോഴത്തെ അംഗബലം മതിയാകില്ലെന്നാണ് വിലയിരുത്തൽ.

അതേസമയം, എ.എ. റഹിം, ജെ.ബി. മേത്തർ, പി. സന്തോഷ് കുമാർ എന്നിവരുടെ കാലാവധി 2028 ഏപ്രിൽ രണ്ടിന് അവസാനിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തിലും യുഡിഎഫിന് മേൽക്കൈ തുടരാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

English Summary
After a major electoral setback, the Left Front in Kerala faces a tough challenge in upcoming Rajya Sabha elections, lacking sufficient MLAs to secure even one seat without external support, possibly from BJP. Meanwhile, the UDF is well-positioned to dominate upcoming Rajya Sabha seat

kerala-rajya-sabha-election-ldf-crisis-mla-shortage

രാജ്യസഭ തിരഞ്ഞെടുപ്പ്, സിപിഎം, ഇടതുമുന്നണി, യുഡിഎഫ്, കേരള രാഷ്ട്രീയം, എംഎൽഎ കണക്ക്, ബിജെപി പിന്തുണ

spot_imgspot_img
spot_imgspot_img

Latest news

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

Other news

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ ‘കോസ്റ്റ് ഡൗൺ മോഡ്’? അറിയാം

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ 'കോസ്റ്റ് ഡൗൺ...

മെസ്സിയെ നാണം കെടുത്തിയോ? കൊൽക്കത്തയിലെ മെസ്സി ഷോ കലാപത്തിൽ കലാശിച്ചതിന് പിന്നിലെ വിവിഐപി കളി പുറത്താകുമ്പോൾ

മെസ്സിയെ നാണം കെടുത്തിയോ? കൊൽക്കത്തയിലെ മെസ്സി ഷോ കലാപത്തിൽ കലാശിച്ചതിന് പിന്നിലെ...

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് പൂനെ: ഭാര്യയ്ക്ക്...

നെല്ലിക്കുഴിയിൽ  അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം! എന്താണ് ‘നേഗ്ലെറിയ ഫൗലേറി’? ഈ മാരക രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

നെല്ലിക്കുഴിയിൽ  അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം! എന്താണ് 'നേഗ്ലെറിയ ഫൗലേറി'? ഈ മാരക രോഗത്തെക്കുറിച്ച്...

ഇരുട്ടടിക്ക് പിന്നാലെ ഇരുട്ടടി; ഇന്ധനവില വീണ്ടും കൂട്ടി! ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ; ജനങ്ങളുടെ പോക്കറ്റ് ചോർത്തി പുതിയ നിരക്കുകൾ

ഇരുട്ടടിക്ക് പിന്നാലെ ഇരുട്ടടി; ഇന്ധനവില വീണ്ടും കൂട്ടി! ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ;...

Related Articles

Popular Categories

spot_imgspot_img