web analytics

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന സോഷ്യൽ മീഡിയ പ്രചരണത്തിന് വിശദീകരണവുമായി Reliance Industries. ഇത്തരത്തിലുള്ള നിയന്ത്രണം തങ്ങളുടെ പമ്പുകളില്‍ എവിടെയും നിലവിലില്ലെന്നും കമ്പനി വ്യക്തമാക്കി.

റിലയന്‍സും ബ്രിട്ടീഷ് കമ്പനി ബിപിയും ചേര്‍ന്നുള്ള ജിയോബിപി പെട്രോള്‍ പമ്പുകളില്‍ കുറഞ്ഞത് ₹1000 രൂപയ്ക്ക് മാത്രമേ ഇന്ധനം നല്‍കൂ എന്നായിരുന്നു പ്രചരണം. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് ഇന്ധന ക്ഷാമം ഉണ്ടായതുകൊണ്ടാണ് ഈ നിയന്ത്രണം എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ ഈ വിവരം വാസ്തവവിരുദ്ധമാണെന്നും രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന ജിയോബിപി പമ്പുകളില്‍ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

പ്രാദേശികമായ ചില പ്രശ്നങ്ങളോ തെറ്റിദ്ധാരണകളോ കാരണം ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരിക്കാമെന്നാണ് കമ്പനി വിശദീകരിക്കുന്നത്.

അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ഹോര്‍മൂസ് കടലിടുക്ക് വഴി വരുന്ന എണ്ണക്കപ്പലുകളുടെ വരവ് കുറയുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും, റഷ്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ നിലവില്‍ വിതരണ പ്രശ്നം കൈകാര്യം ചെയ്യുകയാണ്.

English Summary

Reliance Industries clarified that reports claiming petrol won’t be sold below ₹1000 are false, and no such restriction exists at its fuel stations.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img