web analytics

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ

കൊച്ചി: ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശികളായ അഫ്സലിന്റെയും നൗഫിയയുടെയും മകൾ നഫീസത്തുൽ മിസ്രിയയാണ് മരിച്ചത്.

തൊടുപുഴയ്ക്കടുത്തുള്ള ഉറവപ്പാറയിൽ കുടുംബത്തോടൊപ്പം സന്ദർശനത്തിനിടെ ഉണ്ടായ കനത്ത മഴയിലും ഇടിമിന്നലിലുമാണ് അപകടം സംഭവിച്ചത്. പെരുമ്പാവൂരിലെ ഒരു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മിസ്രിയ.

സംഭവത്തിൽ മിസ്രിയയുടെ പിതാവ് അഫ്സലിനും പ്രദേശവാസിയായ ഗോകുൽ രാജിനും ഇടിമിന്നലേറ്റ് പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ആരോഗ്യനില സ്ഥിരമാണെന്നാണ് വിവരം.

പാറക്കെട്ടിൽ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. പ്രദേശത്ത് വൈകുന്നേരം ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടം സംഭവിച്ച ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മിസ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനയച്ചു. ഇന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്കാരം നടത്തും.

 English Summary

A 13-year-old girl from Perumbavoor died after being struck by lightning during a family outing near Thodupuzha. Two others injured in the incident are stable.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img