കാന്തല്ലൂരിന്റെ കാർഷിക മേഖലയ്ക്ക് കുതിപ്പേകാൻ പട്ടിശ്ശേരി ഡാം യാഥാർഥ്യമാകുന്നു
ശീതകാല പച്ചക്കറിക്ക് പേരുകേട്ട ഇടുക്കി മറയൂരിൽ കർഷകർക്കായി ഒരു ഡാം കൂടി നിർമാണം പൂർത്തിയാകുന്നു.
അഞ്ചു നാടിന്റെ വികസന സ്വപ്നങ്ങളിൽ വലിയ കുതിപ്പ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന പട്ടിശ്ശേരി ഡാമിന്റെ ഉദ്ഘാടനം 2025 ഫെബ്രുവരി മാസത്തിൽ നടക്കും.
കട്ടപ്പനയിൽ നടന്ന വിഷൻ 2031 ൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2014 ൽ നിർമ്മാണം ആരംഭിച്ച കാന്തല്ലൂർ പഞ്ചായത്തിലെ പട്ടിശ്ശേരി ഡാമിന്റെ നിർമ്മാണം 11 വർഷങ്ങൾക്ക് ശേഷം അന്തിമഘട്ടത്തിലായി.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ തറക്കല്ലിട്ട ഡാമിന്റെ നിർമ്മാണം പലവിധ കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു.
സാങ്കേതിക കാരണങ്ങൾ കൂടാതെ കോവിഡ്, കരാറുകാരൻ കരാർ തുക പുതുക്കുവാനായി കോടതിയെ സമീപച്ചത്.
കാന്തല്ലൂരിന്റെ കാർഷിക മേഖലയ്ക്ക് കുതിപ്പേകാൻ പട്ടിശ്ശേരി ഡാം യാഥാർഥ്യമാകുന്നു
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് താമസിച്ചു വന്നിരുന്ന കുടുംബങ്ങളെ മാറ്റിപാർപ്പിക്കൽ, തമിഴ്‌നാട്ടിൽ നിന്നും സിമിന്റ്, മെറ്റിൽ അടക്കമുള്ള നിർമ്മാണ സാമഗ്രികൾ കൊണ്ടുവരുവാനുള്ള തടസ്സം തുടങ്ങി നിരവധി കാരണങ്ങളാണ് ഡാമിന്റെ നിർമ്മാണം നീണ്ടു പോകുന്നതിന് കാരണമായത്.
പഴയ ചെറിയ പട്ടിശ്ശേരി ഡാം പൊളിച്ചു കളഞ്ഞ് 140 മീറ്റർ നീളത്തിലും 33 മീറ്റർ ഉയരത്തിലുമാണ് പുതിയ ഡാം നിർമ്മിച്ചത്.
കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം
2014 നവംബറിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഡാമിന്റെ തറക്കല്ലിട്ടത്.ഇടുക്കി ഡാമിലെ സാങ്കേതിക വിദ്യയാണ് പട്ടിശ്ശേരി ഡാമിന്റെ നിർമ്മാണത്തിലും ഉപയോഗിക്കുന്നത്.
ഇതിനാവശ്യമായ സെൻസർ അടക്കമുള്ള ഉപകരണങ്ങൾ ( ഇൻസ്ട്രുമെന്റേഷൻ) ഹൈദരബാദിൽ നിന്നുമാണ് എത്തിച്ചത്. 60.35 കോടി രൂപയാണ് ഡാമിന്റെ നിർമ്മാണത്തിനായി ചിലവിടുന്നത്.
ഡാമിന്റെ സിവിൽ പ്രവൃത്തികൾക്ക് 55.58 കോടി രൂപയും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് പ്രവൃത്തികൾക്ക് 4.76 കോടി രൂപയുമാണ് ചിലവ്.സിവിൽ, മെക്കാനിക്കൽ പ്രവൃത്തികൾ 99 ശതമാനവും പൂർത്തിയായതായി അധികൃതർ പറഞ്ഞു.
ഡാമിൽ നിന്നും വെള്ളം പുറത്തു വിടുന്നതിനായി രണ്ടു ഷട്ടറുകൾ സ്ഥാപിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് പ്രവൃത്തികൾ നടന്നുവരുന്നു. കനാലുകളുടെ സർവ്വേ പൂർത്തികരിച്ചെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ല..
റോഡുകളും നിർമ്മിക്കുവാനുണ്ട്. ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തികരിച്ചു വരുന്നു. കാന്തല്ലൂർ മറയൂർ മേഖലകളിൽ വൻ വികസന കുതിപ്പിന് ഡാം കരുത്താകും.
കാർഷിക മേഖലയിലും വിനോദ സഞ്ചാര മേഖലയിലും പുത്തനുണർവ്വ് ഉണ്ടാക്കും.മന്നവൻ ഷോലയിൽ നിന്നുമുള്ള നീരൊഴുക്കാണ് പ്രധാനമായും ഡാമിന്റെ ജലസ്രോതസ്.
വേനൽകാലത്ത് കാർഷിക മേഖലയിൽ ജലസേചനം സാധ്യമാകും. ഡാമിന്റെ വരവ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അഞ്ചനാട്ടിലെ കർഷകർ.









