web analytics

വിമാനത്തിനുള്ളിൽ യാത്രക്കാരനുമേൽ മൂത്രമൊഴിച്ച് സഹയാത്രികൻ; സംഭവം എയർ ഇന്ത്യയിൽ

ഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാരന് നേരെ സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി. ഡൽഹി- ബാങ്കോക്ക് AI 2336 വിമാനത്തിലാണ് സംഭവം.

പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാർ പറയുന്നു. വിഷയം പരിശോധിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

വിഷയത്തിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചുവെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. വിഷയം ഡിജിസിഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും കമ്പനി കൂട്ടിച്ചേർത്തു.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം സി കമറുദ്ദീനും ടി കെ പൂക്കോയ തങ്ങളും കസ്റ്റഡിയില്‍

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കമ്പനി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീനെയും മാനേജിങ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെയും കസ്റ്റഡിയിലെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും അടക്കം സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു.

19.6 കോടി രൂപയുടെ സ്വത്തുക്കളായിരുന്നു ഇ ഡി കണ്ടുകെട്ടിയത്. ഇരുവർക്കും പുറമേ ഇവരുടെ കുടുംബാംഗങ്ങള്‍, ബിസിനസ് പങ്കാളികള്‍ എന്നിവരുടെ പലയിടത്തുള്ള ഭൂമിയും കെട്ടിടങ്ങളുമടക്കമുള്ള സ്വത്തുക്കളും ഇ ഡി കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമായിരുന്നു ഇ ഡി യുടെ നടപടി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img