web analytics

പ്രതിഷേധം ഫലംകണ്ടു; പുല്ലുവഴി പി.കെ.വി. റോഡിലെ പാനേക്കാവ് പാലം ഗതാഗതത്തിനായി തുറന്നു; ബസ് സർവീസ് ഉടൻ തുടങ്ങുമെന്ന് എം.എൽ.എ

പെരുമ്പാവൂർ: പുല്ലുവഴി പി.കെ.വി. റോഡിലെ പാനേക്കാവ് പാലം ഗതാഗതത്തിനായി തുറന്നു. പാലത്തിൻറെ നിർമ്മാണം തുടങ്ങിയിട്ട് ഒന്നര വർഷം കഴിഞ്ഞു.  Panekau bridge on PKV road opened for traffic

പാലം തുറന്നു കൊടുക്കാത്തതിനെ തുടർന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീട് സോഷ്യൽ ഓഡിറ്റിങ്ങിന് പൊതുജനത്തെ ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർക്കുകയായിരുന്നു.

യോഗത്തിൽ പത്തുദിവസത്തിനകം പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുമെന്ന് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഉറപ്പു നൽകിയിരുന്നു. പിന്നീട് എട്ടാം ദിവസമായ ഇന്ന് പാലം തുറക്കുകയായിരുന്നു.

താൽക്കാലികമായി പ്രവർത്തന യോഗ്യമാക്കിയ അപ്പ്രോച്ച് റോഡ് കട്ട വിരിച്ച് മനോഹരമാക്കുമെന്നും ഉടൻ പൂർണ തോതിൽ ഗതാഗത യോഗ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു.

പുല്ലുവഴിയിൽ മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ വീടിന് മുന്നിലൂടെ വളയൻചിറങ്ങര പുത്തൂരാൻ കവലയിലേക്കുള്ള റോഡിലാണ് പാനേക്കാവ് പാലം.

മുൻപുണ്ടായിരുന്ന പാലം 2018-ലെ വെള്ളപ്പൊക്കത്തിൽ ബലക്ഷയം സംഭവിച്ചതിനെത്തുടർന്നാണ് പുതിയ പാലത്തിന് പദ്ധതി തയ്യാറാക്കിയത്. 1.40 കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമിച്ചത്.

 വെങ്ങോല ഭാഗത്തുനിന്ന് പുല്ലുവഴിയിലേക്കുള്ള പ്രധാന പാതയാണിത്. നിരവധി സ്കൂൾ ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നതാണ്. ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കൂടുതൽ ദൂരം ചുറ്റിത്തിരിഞ്ഞു പോകണമായിരുന്നു. 

ഈ പ്രദേശത്തുള്ള വ്യവസായയൂണിറ്റുകൾക്കും പാലംപണി തിരിച്ചടിയായിരുന്നു. 40 കൊല്ലം പഴക്കമുള്ള പാലമാണ് വെള്ളപ്പൊക്കത്തിൽ തകർന്നത്. 

പാലത്തിലൂടെ ബസ് സർവീസ് ആഴ്ചകൾക്കകം പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും  എംഎൽഎ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

Related Articles

Popular Categories

spot_imgspot_img