web analytics

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി റാബിയ അന്തരിച്ചു

മലപ്പുറം: സാക്ഷരതാ പ്രവർത്തക പദ്‌മശ്രീ കെ വി റാബിയ (59) അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശരീരത്തെ ബാധിച്ച പോളിയോയെയും അർബുദത്തെയും ഉറച്ച മനസോടെ നേരിട്ട് അറിവിന്റെ അക്ഷരവെളിച്ചം പക‌ർന്ന വ്യക്തിയാണ് പത്മശ്രീ കെ.വി റാബിയ.

മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966ലാണ് റാബിയയുടെ ജനനം. പതിനാലാമത്തെ വയസുമുതലാണ് പോളിയോ ബാധിച്ച് റാബിയയുടെ ശരീരം തളർന്നത്.

എസ്‌എസ്‌എൽസിക്കുശേഷം തിരൂരങ്ങാടി പിഎസ്‌എംഒ കോളേജിൽ ചേർന്നെങ്കിലും പ്രീഡിഗ്രി പഠനം പൂർത്തിയാക്കാനായില്ല. ശേഷം വീട്ടിലിരുന്നായിരുന്നു പഠനം നടത്തിയിരുന്നത്. സ്വന്തമായി പഠിച്ചാണ് ബിരുദങ്ങൾ നേടിയത്.

കഥകൾക്കും കവിതകൾക്കുമൊപ്പം ശാസ്ത്രവും ചരിത്രവും പഠിച്ചു റാബിയ പേടിച്ചു. പ്രീഡിഗ്രി പഠനത്തിനുശേഷം വീട്ടിൽ സാക്ഷരതാ ക്ളാസ് തുടങ്ങി. നാട്ടിലെ നിരക്ഷരരായ നിരവധി പേർക്ക് വീൽചെയറിലിരുന്ന് റാബിയ അക്ഷരം പകർന്നുനൽകി.

1990കളിലാണ് റാബിയ സാക്ഷരതാ പ്രവർത്തന രംഗത്തേയ്ക്ക് കടന്നുവന്നത്. 1994ൽ ചലനം ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി സംഘടനയ്ക്ക് രൂപം നൽകി.

2022ൽ കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ചത് ഉൾപ്പെടെ നിരവധി പുരസ്‍കാരങ്ങൾ റാബിയ നേടിയിട്ടുണ്ട്. റാബിയ നിരവധി പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. ‘സ്വപ്‌നങ്ങൾക്ക് ചിറകുണ്ട്’ എന്ന ആത്മകഥ ഉൾപ്പെടെ നാല് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭർത്താവ്: ബങ്കളത്ത് മുഹമ്മദ്.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

Related Articles

Popular Categories

spot_imgspot_img