web analytics

യുകെ മലയാളികളുടെ ശ്രദ്ധക്ക്: ചൂട് കൂടുന്നു, ഈ 4 സാധനങ്ങൾ നിങ്ങളുടെ കാറിൽ നിന്ന് എത്രയും വേഗം മാറ്റുക..!

യുകെയിൽ ചൂട് ഇപ്പോൾ കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയുടെ ചില ഭാഗങ്ങളില്‍ ചൂട് ക്രമതീതമായി വർധിച്ച് ഉഷ്ണ തരംഗത്തിനോട് സമാനമായ കാലാവസ്ഥയായിരുന്നു. പലയിടത്തും റെക്കോര്‍ഡ് താപനില അനുഭവപ്പെടുകയും ചെയ്തു.

ഈ സാഹചര്യത്തിൽ കാറിൽ നിന്നും അത്യാവശ്യമായി മാറ്റേണ്ട ചില കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്. കാറിനും ആരോഗ്യത്തിനും നേരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നതിനായി ഈ നാല് കാര്യങ്ങൾ കാറിൽ നിന്നും അത്യാവശ്യമായി എടുത്തു മാറ്റേണ്ടതാണ്.

സ്മാര്‍ട്ട് ഫോണുകള്‍, എം പി 3 പ്ലെയറുകള്‍, ലാപ്‌ടോപ് തുടങ്ങിയ ഉപകരണങ്ങൾ കാര്‍ പാര്‍ക്കിംഗില്‍ ആയിരിക്കുമ്പോള്‍ അതില്‍ വെച്ച് പോകാതിരിക്കുക. കാറിലിരുന്ന് അമിതമായി ചൂടാകുന്ന ഇവ കേടു വരാൻ സാധ്യത ഏറെയാണ്.

കാറിൽ വച്ചിട്ട് പോകാൻ പാടില്ലാത്ത മറ്റൊരു വസ്തു വെള്ളക്കുപ്പിയാണ്. കടുത്ത ചൂടില്‍ നേരിട്ട് സൂര്യപ്രകാശം തട്ടുന്ന രീതിയില്‍ വണ്ടിക്കുള്ളിൽ വച്ചിരിക്കുന്ന വെള്ളക്കുപ്പി അപകടകാരിയാണ്. ചൂടില്‍ വെള്ളം പ്ലാസ്റ്റിക് കുപ്പിയിലെ ചില രാസപദാര്‍ത്ഥങ്ങള്‍ അലിയിക്കാന്‍ കാരണമായേക്കാം. ഈ വെള്ളം പിന്നീട് കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

സണ്‍ ക്രീം കാറില്‍ ഉപേക്ഷിച്ചു പോകുന്നത് സമാനമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും. ചൂടുതട്ടി ഇതിനും രാസമാറ്റം സംഭവിക്കാൻ സാധ്യതയുണ്ട്.

പാരസെറ്റമോള്‍, വേദന സംഹാരികള്‍ തുടങ്ങിയവയാണ് കാറിൽ സൂക്ഷിക്കാൻ പാടില്ലാത്ത മറ്റൊരു വസ്തു. കനത്ത ചൂടില്‍ കാറിനുള്ളില്‍ ഉപേക്ഷിച്ചു പോയാല്‍ അവയുടെ കാര്യക്ഷമത കുറയും.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി...

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തി

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ'...

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

വേങ്ങരയുടെ ‘പ്രിയപ്പെട്ട ഡോക്ടർ’ യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ.

വേങ്ങരയുടെ 'പ്രിയപ്പെട്ട ഡോക്ടർ' യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ. തിരൂരങ്ങാടി: വേങ്ങര...

വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്! തന്റെ ചിത്രം ഉപയോഗിച്ചുള്ള ലോൺ പരസ്യത്തിനെതിരെ അജു വർഗീസ്

വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്! തന്റെ ചിത്രം ഉപയോഗിച്ചുള്ള ലോൺ പരസ്യത്തിനെതിരെ അജു...

Related Articles

Popular Categories

spot_imgspot_img