web analytics

ഓർത്തഡോക്‌സ്-യാക്കോബായ പള്ളി തർക്കം ;സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ല ;സംസ്ഥാന സർക്കാരിന് എതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച് ഹൈക്കോടതി

യാക്കോബായ, ഓർത്തഡോക്‌സ് പള്ളിത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികൾ ആരംഭിച്ച് ഹൈക്കോടതി ആരംഭിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്‌നം പറഞ്ഞ് നടപടിയിൽ നിന്ന് സർക്കാർ പിന്മാറിയ സാഹചര്യത്തിലാണ് നടപടി.

ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുളള എതിർകക്ഷികൾ അടുത്ത മാസം എട്ടിന് ഹൈക്കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ഇവർക്കെതിരെ കുറ്റം ചുമത്തുന്ന നടപടി അന്നുണ്ടാകുമെന്ന് ജസ്റ്റീസ് വി ജി അരുൺ അറിയിച്ചു.

സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ഓർത്തഡോക്‌സ്- യാക്കോബായ കേസിൽ മലങ്കര സഭയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ലാണ് സുപ്രീംകോടതി വിധിച്ചത്. 1934ലെ സഭ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന സുപ്രീംകോടതി വിധി നിലവിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമാണ്.

എറണാകുളം, പാലക്കാട് ജില്ലകളിലായി ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന 6 പള്ളികൾ സംബന്ധിച്ചാണു കേസ്. സുപ്രീം കോടതി ഉത്തരവനുസരിച്ച് ഈ പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി നേരത്തേ പാലക്കാട്, എറണാകുളം കലക്ടർമാർക്കു നിർദേശം നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ സർക്കാരും യാക്കോബായ സഭാംഗങ്ങളും നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് തള്ളി. തുടർന്നാണ് കേസുകളിൽ കുറ്റം ചുമത്തുന്ന നടപടികൾക്കായി എതിർകക്ഷികളോടു നേരിട്ടു ഹാജരാകാൻ കോടതി നിർദേശിച്ചത്. നേരിട്ടു ഹാജരാകാനായില്ലെങ്കിൽ കോടതിയെ അറിയിക്കാമെന്നും വ്യക്തമാക്കി.

ഓർത്തഡോക്‌സ് സഭയിലെ ഫാ. സി.കെ.ഐസക് കോറെപ്പിസ്‌കോപ്പ ഉൾപ്പെടെയുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്. എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളി, ഓടക്കാലി സെന്റ് മേരീസ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നീ പള്ളികളുമായി ബന്ധപ്പെട്ട കേസുകളാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

English summary : Orthodox-Jacobean church dispute; Supreme Court order not implemented; High court initiates contempt proceedings against state government

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ കുഴഞ്ഞു വീഴുന്നു; കാരണം ഇതാണ്

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ...

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടത്തോടെയും...

‘ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ്

മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ് കോഴിക്കോട് ∙ ലൈംഗികാതിക്രമ...

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം ആലപ്പുഴ: ഉപയോഗശൂന്യമായി...

Related Articles

Popular Categories

spot_imgspot_img