web analytics

വഖഫ് ഭേദഗതി ബിൽ; തുടർച്ചയായി ബഹളം വെക്കുന്നു…പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന പാർലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്‌പെൻഷൻ.

കല്യാൺ ബാനർജി, മുഹമ്മദ് ജാവേദ്, എ രാജ, അസദുദ്ദീൻ ഒവൈസി, നസീർ ഹുസൈൻ, മൊഹിബുള്ള, മുഹമ്മദ് അബ്ദുള്ള, അരവിന്ദ് സാവന്ത്, നദീം-ഉൽ ഹഖ്, ഇമ്രാൻ മസൂദ് എന്നീ 10 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്.

പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ തുടർച്ചയായി ബഹളം വെക്കുന്നു എന്നാരോപിച്ചാണ് നടപടി. പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ അവതരിപ്പിച്ച പ്രമേയം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

യോഗത്തിൽ തുടർച്ചയായി ബഹളമുണ്ടാക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്ത എംപിമാരുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്ന് ബിജെപി അംഗം അപരാജിത സാരംഗി പറഞ്ഞു.

കരട് നിയമത്തിലെ നിർദ്ദിഷ്ട മാറ്റങ്ങൾ പഠിക്കാൻ മതിയായ സമയം നൽകുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. സമിതി ചെയർമാൻ ജഗദാംബികപാൽ നടപടിക്രമങ്ങൾ അട്ടിമറിച്ചു എന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വേഗത്തിൽ വഖഫ് ഭരണഘടനാ ഭേദഗതി നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ എംപിമാർ ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img