web analytics

‘ദിവ്യയെ അറസ്റ്റ് ചെയ്തതല്ല, കീഴടങ്ങിയത്; ഒളിപ്പിച്ചത് സിപിഐഎം’, രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

ദിവ്യ കീഴടങ്ങിയതാണെന്നും അവര്‍ പാര്‍ട്ടി ഗ്രാമത്തിലായിരുന്നുവെന്നും ആരോപണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. എന്തിനാണ് പിപി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതെന്ന തെറ്റായ വാദം പറയുന്നതെ അദ്ദേഹം ചോദിച്ചു. Opposition leader VD Satheesan criticized Divya

ദിവ്യ എവിടെയെന്ന് പോലീസിന് നേരത്തെ അറിയുമായിരുന്നു. ദിവ്യയുടെ അറസ്റ്റ് തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. ഒരു കുടുംബത്തിന് നീതി കൊടുക്കാന്‍ കഴിയാത്ത ആളാണ് മുഖ്യമന്ത്രി – വിഡി സതീശന്‍ വിമര്‍ശിച്ചു.

പ്രതിപക്ഷം ഉന്നയിച്ച ആരോപണം കൃത്യമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിര്‍ദേശ പ്രകാരം സിപിഐഎം ആണ് അവരെ ഒളിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ദിവ്യയെ രക്ഷപെടുത്താനുള്ള മുഴുവന്‍ ശ്രമങ്ങളും നടത്തി. നവീന്‍ ബാബുവിനെ അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ത്ത്, അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തിയതിന്റെ പേരിലുള്ള ആദര്‍ശത്തിന്റെ പരിവേഷം കൂടി ദിവ്യയ്ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ സിപിഐഎം ശ്രമിച്ചു. അതില്‍ ദയനീയമായി പരാജയപ്പെട്ടു – വിഡി സതീശന്‍ വ്യക്തമാക്കി.

വ്യാജ ഒപ്പാണെന്ന് മാധ്യമങ്ങള്‍ തെളിയിച്ചതോടെ നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് താറടിക്കാനുള്ള ശ്രമം മാധ്യമങ്ങള്‍ തകര്‍ത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

Related Articles

Popular Categories

spot_imgspot_img