web analytics

സംസ്ഥാനത്തെ മഴക്കെടുതി; യുഎഇ സന്ദര്‍ശനം റദ്ദാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിദേശ യാത്ര റദ്ദാക്കി. സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനം റദ്ദാക്കിയത്. ഇന്ന് വൈകിട്ട് കൊച്ചിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിൽ പുറപ്പെടാനിരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളത്തും പറവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് യാത്ര റദ്ദാക്കിയത്. അടുത്ത രണ്ട് ദിവസങ്ങളില്‍ അദ്ദേഹം പറവൂരിലും എറണാകുളം ജില്ലയിലുമായി തുടരും.

അതേസമയം സംസ്ഥാനത്ത് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

 

Read Also: പങ്കാളിയെ പേടിപ്പിക്കാൻ ട്രാക്കിലേക്ക് എടുത്ത് ചാടി; ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

Read Also: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തന്നെ കാലവർഷം എത്തിച്ചേരും; ഏഴ് ദിവസം ഇടി, മിന്നൽ, കാറ്റ് എന്നിവയോട് കൂടിയ മഴ

Read Also: കെ.എസ്.ആർ.ടി.സി ബസിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി; ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രസവത്തിൻറെ 80 ശതമാനത്തോളം പൂർത്തിയായിരുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img