web analytics

കെ.എസ്.ആർ.ടി.സി ബസിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി; ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രസവത്തിൻറെ 80 ശതമാനത്തോളം പൂർത്തിയായിരുന്നു

തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷിന്റെ ഭാര്യ സെറീന (37) യാണ് ബസിൽവച്ച് കുഞ്ഞിന് ജന്മം നൽകിയത്. തൃശ്ശൂർ തൊട്ടിപ്പാലം കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്യവേ ആണ് യുവതിക്ക് പ്രസവവേദന തുടങ്ങിയത്.

തുടർന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുൻപ് യുവതി പെൺകുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രസവത്തിൻറെ 80 ശതമാനത്തോളം പൂർത്തിയായിരുന്നു. തുടർന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്‌സും ബസിൽ വച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

 

Read Also: മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 രൂപ മുതൽ 50,000 രൂപവരെ പിഴ; ആറു മാസം മുതൽ ഒരുവർഷം വരെ തടവും; പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത മുൻനിർത്തി മാലിന്യനിർമ്മാർജ്ജം കാര്യക്ഷമമാക്കാൻ നിയമങ്ങൾ ശക്തമാക്കുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img