web analytics

സൊമാറ്റോയിൽ ഓർഡർ ചെയ്യാൻ ഇനി ചെലവേറും; പ്ലാറ്റ്‌ഫോം ചാർജ് വർധിപ്പിച്ച് കമ്പനി

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം ചാർജ് വർധിപ്പിച്ച് കമ്പനി. പ്ലാറ്റ്‌ഫോം ചാർജ് 25 ശതമാനം ആണ് വർധിച്ചത്. ഇതേ തുടർന്ന് ഇനി ഓരോ ഓർഡറിനും ഉപഭോക്താക്കൾ അഞ്ചു രൂപ അധികം നൽകണം. ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് 2023 ഓഗസ്റ്റ് മുതൽ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കാൻ തുടങ്ങിയത്.

ഒരു ഓർഡറിന് നേരത്തെ നാല് രൂപയായിരുന്നു ഈടാക്കിയിരുന്നത്. തുടർന്ന് ജനുവരിയിലാണ് പ്ലാറ്റ്ഫോം ഫീസ് ഓർഡറിന് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 2 രൂപ ഉണ്ടായിരുന്ന ഫീസ് 3 രൂപയായി ഉയർത്തുകയായിരുന്നു. അതേ സമയം സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകണം.

സൊമാറ്റോയുടെ സ്വന്തം ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിന്കിറ്റും ഓരോ ഓർഡറിനും ഹാൻഡ്‌ലിംഗ് ചാർജായി കുറഞ്ഞത് 2 രൂപ ഈടാക്കുന്നുണ്ട്. സൊമാറ്റോയ്ക്ക് പ്രതിദിനം 20 മുതൽ 22 ലക്ഷം വരെ ഓർഡറുകൾ ലഭിക്കുന്നുണ്ട്. അതായത് ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസ് ഒരു രൂപ വീതം വർധിപ്പിച്ചാൽ കമ്പനിക്ക് ദിവസവും 20 ലക്ഷം രൂപ അധികം ലഭിക്കും. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഉപഭോക്താക്കളിൽ നിന്ന് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നുണ്ട്. ഒരു ഓർഡറിന് സ്വിഗിയുടെ പ്ലാറ്റ്ഫോം ഫീസും 5 രൂപയാണ് ഈടാക്കുന്നത്.

 

Read Also: ബാറ്റിം​ഗുമില്ല, ബോളിം​ഗുമില്ല, എടുത്തിരിക്കുന്നത് ഓൾറൗണ്ടറായിട്ടും, ഇപ്പോ ക്യാപ്ടനുമാക്കി;ഒന്നിനും കൊള്ളാത്ത താരം,എന്തിന് ഇങ്ങനെ ചുമക്കുന്നു എന്ന് മനസിലാകുന്നില്ല; വിമർശനവുമായി വീരു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img