ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് ഭരണഘടനാഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ബില്ലവതരിപ്പിച്ചത്. തൊട്ടുപിന്നാലെ ബില്‍ പരിശോധനയ്ക്കായി സംയുക്ത പാര്‍ലമന്ററിസമിതിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ‘One Nation, One Election’ Constitutional Amendment Bill introduced in Lok Sabha
ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയുണ്ടായ പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചര്‍ച്ചകള്‍ക്കായി വിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെ 269 പേര്‍ പേര്‍ അനുകൂലിച്ചപ്പോള്‍ 198 പേര്‍ എതിര്‍ത്തു.
ബില്‍ ജെപിസിക്ക് കൈമാറാന്‍ നിയമമന്ത്രിയോട് നിര്‍ദേശിക്കുന്നതായും . ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നും ജെപിസിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭ പരിഗണിക്കുമ്പോള്‍ വീണ്ടും ചര്‍ച്ച ചെയ്യുമെന്നും അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചു