web analytics

ഉപയോക്താവ് അറിയാതെ ടെലഗ്രാമിൽ നിന്നും അശ്ലീല സന്ദേശം; ഇക്കാര്യം സൂക്ഷിച്ചില്ലേൽ നിങ്ങളും പെടും

ഉപയോക്താവ് അറിയാതെ ടെലഗ്രാമിൽ നിന്നും അശ്ലീല സന്ദേശം; ഇക്കാര്യം സൂക്ഷിച്ചില്ലേൽ നിങ്ങളും പെടും

ഉപയോക്താക്കൾ അറിയാതെ ടെലഗ്രാം ആപ്പ് ഹാക്ക് ചെയ്ത് സൈബർ തട്ടിപ്പ് സംഘങ്ങൾ മറ്റുള്ളവർക്ക് അശ്‌ളീല സന്ദേശം അയക്കുന്നത് പതിവാകുന്നു.

ടെലഗ്രാം ആപ്പിൽ നുഴഞ്ഞു കയറിയ ഹാക്കർ ഫോണിലുള്ള എല്ലാ കോൺടാക്ടുകളും ചോർത്തിയെടുത്ത ശേഷം അതേ ഉപഭോക്താവിന്റെ ടെലഗ്രാം ഐഡി ഉപയോഗിച്ചാണ് അശ്‌ളില സന്ദേശം അയക്കുന്നത്.

ടെലഗ്രാമിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് ഹാക്ക് ചെയ്യപ്പെടുന്നത്. തുടർന്ന് കോൺടാക്ട് നമ്പരുകൾ ഏറ്റെടുത്ത് ഹാക്കർ ടെലഗ്രാം ആപ്പ് നിയന്ത്രിക്കും. ശേഷം അശ്‌ളീല സന്ദേശങ്ങളും ലിങ്കുകളും അയക്കും.

കുടുംബ ഗ്രൂപ്പുകളിലും മത്സര പരീക്ഷാ പഠന ഗ്രൂപ്പുകളിലും പരിചയക്കാർക്കും ഉൾപ്പെടെ ഉപയോക്താവ് അറിയാതെ അശ്‌ളീല സന്ദേശം ചെല്ലുന്നത് ഒട്ടേറെയാളുകൾക്ക് ഇതിനോടകം തലവേദനയായിട്ടുണ്ട്.

വിദേശത്തിരുന്നാണ് ഹാക്കർമാർ ഇക്കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നതിനാൽ പരാതിപ്പെട്ടിടും കാര്യമില്ല എന്ന അവസ്ഥയാണ്.

ഹാക്ക് ചെയ്യപ്പെട്ട പരിചയക്കാരുടെ ടെലഗ്രാം അക്കൗണ്ടിൽ നിന്നും ലഭിക്കുന്ന ലിങ്ക് തുറന്നു നോക്കുന്നതോടെയാണ് പലർക്കും അമളി പറ്റുന്നത്.

ടെലഗ്രാമിൽ സന്ദേശമായി ലഭിക്കുന്ന ലിങ്കുകൾ സുരക്ഷ ഉറപപ്പു വരുത്തിയ ശേഷം മാത്രമെ തുറക്കാവു എന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

കോഴിക്കോട് സ്കൂട്ടർ അപകടം: മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി കോഴിക്കോട് കൊയിലാണ്ടിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഭാവി...

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ...

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ...

അലുവ അതുൽ വധക്കേസ്: പ്രമുഖ സിനിമാ നിർമ്മാതാവിന്റെ ക്വാറിയിൽ ഗുണ്ടകൾ ഒളിവിലായിരുന്നെന്ന് റിപ്പോർട്ട്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കൊല്ലം: കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ...

ഗണപതി ഹോമവും ‘സ്റ്റാർ’ തുടക്കവും; തൃപ്പൂണിത്തുറയിൽ ‘ആക്ഷൻ’ തുടങ്ങി; ഡ്യൂപ്പില്ലാതെ അഞ്ജലി

ഗണപതി ഹോമവും 'സ്റ്റാർ' തുടക്കവും; തൃപ്പൂണിത്തുറയിൽ 'ആക്ഷൻ' തുടങ്ങി; ഡ്യൂപ്പില്ലാതെ അഞ്ജലി കൊച്ചി:...

Related Articles

Popular Categories

spot_imgspot_img