web analytics

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു; കേരളത്തിൽ 1,373 പേർ ചികിത്സയിൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു. 4,302 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 864 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ 1,373 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. കേരളത്തിന് പിന്നാലെ മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡൽഹി (393) എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലുള്ളത്.

രാജ്യത്ത് കൂടുതൽ കണ്ടുവരുന്നത്‌ JN.1 വകഭേദമാണ്, ഉപ വകഭേദങ്ങളായ NB.1.8.1, LF.7 എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താൻ സാങ്കേതിക സമിതി യോഗം ചേർന്നു.

ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കു മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലമുള്ള മരണസംഖ്യ 37 ആയി.

ആരോഗ്യ വകുപ്പ് സാധ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.

കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img