web analytics

ഇനി തോന്നിയതുപോലെ ഉപയോഗിച്ചാൽ പണി കിട്ടും; കുരുമുളക് സ്പ്രേയും അപകടകരമായ ആയുധം തന്നെ; സ്വയം പ്രതിരോധത്തിന് ഉപയോ​ഗിക്കരുതെന്ന് ഹൈക്കോടതി

ബെംഗളുരു: കുരുമുളക് സ്പ്രേ അപകടകരമായ ആയുധമാണെന്ന് കോടതി. ജീവന് അപകടമോ ഭീഷണിയോ ഉണ്ടാകാത്ത സാഹചര്യത്തിൽ  പ്രതിരോധത്തിന് ഉപയോ​ഗിക്കാൻ കഴിയില്ലെന്നും കർണാടക ഹൈക്കോടതി.

ജസ്റ്റിസ് എം നാഗപ്രന്നയുടെ സിംഗിൾ ബെഞ്ചിന്റേതാണ് തീരുമാനം. സി കൃഷ്ണയ്യ ചെട്ടി ആൻഡ് കംപനി പ്രവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറിനും ഭാര്യയ്ക്കും എതിരായ കേസിലാണ് കോടതിയുടെ നിരീക്ഷണം.
കുരുമുളക് സ്പ്രേ ആയുധമായി ഉപയോഗിച്ചുള്ള കേസുകൾ ഇന്ത്യയിൽ കുറവാണെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ രാസആയുധങ്ങളുടെ ഗണത്തിലാണ് കുരുമുളക് സ്പ്രേ ഉൾപ്പെടുത്തിയിരിക്കുന്നതെന്നുമാണ് കോടതി വിശദമാക്കുന്നത്.വാക്കേറ്റത്തിനിടെയുള്ള ആക്രമണം സ്വയ രക്ഷ ലക്ഷ്യമിട്ടുള്ളതിനാൽ ക്രിമിനൽ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ കമ്പനി ഡയറക്ടറും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്. കുരുമുളക് സ്പ്രേ പ്രയോഗത്തിൽ ഓടിയ ജീവനക്കാരന് വീണ് പരിക്കേറ്റിരുന്നു ഇതോടെയാണ് എതിർ കക്ഷി ക്രിമിനൽ കേസ് നൽകിയത്.

ഒരു ഭൂമി തർക്കത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. തർക്ക ഭൂമിയിലെ മതിലിൽ കൂടി കടക്കുന്നതിന് കോടതി കക്ഷികളെ വിലക്കിയിരുന്നു. എന്നാൽ പ്രത്യേക കോടതി ഉത്തരവ് സമ്പാദിച്ച എതിർ കക്ഷിയുടെ ജോലിക്കാർ മതിലിലൂടെ കടന്നതിനേ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് സ്വകാര്യ കമ്പനി ഡയറക്ടർ എതിർ കക്ഷിയുടെ ജീവനക്കാരന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

Related Articles

Popular Categories

spot_imgspot_img