web analytics

കാണിക്കകൾ നശിച്ചു; നോട്ടുകൾ വാരികൂട്ടി ഭണ്ഡാരത്തിന്റെ മൂലയിൽ തള്ളി! ശബരിമലയിൽ പുതിയ വിവാദം

തിരുവനന്തപുരം: ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച ലക്ഷക്കണക്കിന് രൂപയുടെ കറൻസി നോട്ടുകൾ ഉപയോഗശൂന്യമായെന്ന് ആക്ഷേപം. കഴിഞ്ഞ മകരവിളക്ക് കാലത്ത് ലഭിച്ച നോട്ടുകളാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നശിച്ചതെന്നാണ് ആരോപണം.

ഉത്സവത്തിനായി ശബരിമല നട തുറന്ന ഈ മാസം ഒന്നിനു രാത്രി എട്ടിനു ഭണ്ഡാരം തുറന്നപ്പോഴാണ് നശിച്ച നോട്ടുകൾ കണ്ടത്.

  • Material: Microfiber | Color: Multicolor | Pattern: Abstract. Enhance your sleep with Our Story@Home Bedsheet for Double…
  • Package Contents : Pack of 1 bedsheet for double bed with 2 Pillow Covers | Story@home Double Size Bedsheet are crafted …
  • Versatile Gifting Option: Ideal for festive gifting, this bedsheet for double bed & bedsheet for double bed set is a tho…

മകരവിളക്ക് കാലം മുതൽ എണ്ണി തിട്ടപ്പെടുത്താത്ത ലക്ഷക്കണക്കിന് രൂപയും, ഒപ്പം ഭക്തർ സമർപ്പിച്ച വിവിധ പൂജാദ്രവ്യങ്ങളും നശിച്ച് ഉപയോഗശൂന്യമായി മാലിന്യങ്ങളോടൊപ്പം ഇരുന്നൂറിധികം കുട്ടകളിലായി വാരി ഭണ്ഡാരത്തിന്റെ മൂലയ്ക്ക് തള്ളിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ കറൻസി നോട്ടുകൾ ദ്രവിച്ച് ഉപയോ​ഗശൂന്യമായതായാണ് സൂചന. ഭക്തർ കാണിക്കയായി സമർപ്പിച്ച പണം ഇത്തരത്തിൽ നഷ്ടപ്പെട്ടതിന് മകരവിളക്ക്, കുംഭമാസം, മീനമാസം നടതുറപ്പു സമയങ്ങളിലെ ഭണ്ഡാരം സ്‌പെഷൽ ഓഫീസർമാർ ആണ് ഉത്തരവാദികളെന്ന് ആരോപിച്ച് ദേവസ്വം എംപ്ലോയീസ് സംഘ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കത്ത് നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img