web analytics

പെട്രോളിനും ഡീസലിനും വില കൂടുമെന്ന് ഉറപ്പായി; എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ. രണ്ട് രൂപയാണ് വർധിപ്പിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയാണ് കൂട്ടിയത്. ഇതോടെ പെട്രോളിനും ഡീസലിനും വില കൂടുമെന്ന് ഉറപ്പായി.

ആഗോളതലത്തിൽ അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം. അതേസമയം ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

കൂടാതെ ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെയും താളം തെറ്റിക്കും. അതേസമയം ചില്ലറവില്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലകുറഞ്ഞു. അതുകൊണ്ട് തന്നെ നികുതി കൂടിയാലും ചില്ലറവിൽപനയിലെ വില മാറ്റമില്ലാതെ തുടരും.

  • Sleek Design: This emblem features the word ‘PETROL’ in a bold, stylish font, making it a visually striking addition to …
  • Durable Construction: Crafted from high-quality materials, this emblem is built to withstand the elements and maintain i…
  • Easy Installation: With its adhesive backing, this emblem can be easily affixed to the desired location on your vehicle,…

അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ സ്വാഭാവികമായി പെട്രോളിനും ഡീസലിനും വില കുറയേണ്ടതാണ്. എന്നാൽ, കൂടുതൽ വരുമാനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ എക്സൈസ് ഡ്യുട്ടി കൂട്ടിയതിനാൽ ആ കുറവ് ജനങ്ങൾക്ക് ​ഗുണമുണ്ടാകില്ല.

യു എസ് ഭരണകൂടത്തിൻറെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി.

യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സമയത്തെ ഈ തീരുമാനം ഏറെ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img