നോസ്ട്രഡാമസും ബാബ വംഗയും പ്രവചിച്ചത് ഒരേ കാര്യം തന്നെ; അടുത്ത വർഷം അത് സംഭവിക്കുമോ?യൂറോപ്പിൽ ആശങ്ക

പാരിസ്: 27 വർഷം മുമ്പ് 1996-ൽ അന്തരിച്ച ബാബ വംഗ, ബൾഗേറിയയിൽ ഭാവി പ്രവചനം നടത്തിയിരുന്ന വ്യക്തിയാണ്. പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമാണ് നോസ്ട്രഡാമസ്.Nostradamus and Baba Vanga

നോസ്ട്രഡാമസ് 1556ലും, ബാബ വംഗ 1996ലും അന്തരിച്ചതാണ്. എന്നാല്‍ ഇവര്‍ ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. അതില്‍ വരുന്ന പ്രവചനങ്ങളിലാണ് 2025നെ കുറിച്ച് പറയുന്നത്.

എന്നാല്‍ ഒട്ടും ശുഭകരമായ കാര്യങ്ങളല്ല ഇവരുടെ പ്രവചനത്തിലുള്ളത്. ഭൂമിയെ സംബന്ധിച്ച് വളരെ അപകടം പിടിച്ച വര്‍ഷമാണ് വരാനിരിക്കുന്നതെന്ന് പ്രവചനത്തിലുണ്ട്.

നോസ്ട്രഡാമസും ബാബ വംഗയും 2025 നെ പറ്റി നടത്തിയതായി പറയപ്പെടുന്ന പ്രവചനം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അടുത്ത വർഷം യൂറോപ്പിൽ മാരകമായ ഒരു യുദ്ധമുണ്ടാകുമെന്നാണ് നോസ്ട്രഡാമസും ബാബ വംഗയും പ്രവചിച്ചിരിക്കുന്നത്.

പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസ്, ‘യൂറോപ്പിലെ ഭൂപ്രദേശങ്ങൾ ക്രൂരമായ യുദ്ധങ്ങളിൽ’ ഉൾപ്പെടും എന്നാണ് പ്രവചിച്ചിരിക്കുന്നത്.

2025-ൽ യൂറോപ്പിൽ യുദ്ധമുണ്ടാകുമെന്ന ബാബ വംഗ പ്രവചിച്ചിട്ടുണ്ട്, ഇത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ ‘നശിപ്പിക്കുമെന്ന്’ എന്നാണ് പ്രവചനം.

അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഉദയം, കെന്നഡി വധം, കൊവിഡ് മഹാമാരി വരുമെന്നത്, 2022ലെ ജീവിത ചെലവിനെ തുടര്‍ന്നുണ്ടായ മാന്ദ്യം എന്നിവയെല്ലാം നോസ്ട്രഡാമസ് മുന്‍കൂട്ടി പ്രവചിട്ടുണ്ട്. നക്ഷത്രങ്ങളുടെ സ്ഥാനം നോക്കിയാണ് നോസ്ട്രഡാമസ് പ്രവചനം നടത്തിയിരുന്നത്.

യൂറോപ്പില്‍ വലിയ യുദ്ധമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ക്രൂരമായ യുദ്ധമായിരിക്കും ഇതെന്നാണ് മുന്നറിയിപ്പ്. യൂറോപ്പ്യന്‍ രാഷ്ട്രങ്ങള്‍ യുദ്ധത്തിന് തുടക്കമിടുമെന്നും പ്രവചനമുണ്ട്. അതേസമയം നിലവില്‍ യൂറോപ്പില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം നടക്കുന്നുണ്ട്. അതിന് പുറമേ മറ്റൊരു യുദ്ധം കൂടിയുണ്ടാവുന്നത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകും. ബ്രിട്ടനും ഈ യുദ്ധത്തിന്റെ ഭാഗമാകുമെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു.

വാൻഗെലിയ പാണ്ഡേവ ദിമിത്രോവ എന്നാണ് ബാബ വംഗയുടെ യഥാർഥ പേര്. 12 –ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് തനിക്ക് ഭാവിയിലേക്കുള്ള കാര്യങ്ങൾ കാണാൻ സാധിച്ചിരുന്നതായി ബാബ വംഗ അവകാശപ്പെട്ടിരുന്നു.

ബാൽക്കണിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ഇവർ 5079 ലോകം അവസാനിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

യുക്രെയ്നിലെ റഷ്യൻ അധിനിവേശവും ന്യൂയോർക്ക് നഗരത്തിലെ 9/11 ആക്രമണവും ബാബ വംഗ മുൻപ് കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഷ്യ ലോകത്ത് ആധിപത്യം സ്ഥാപിക്കുമെന്നും പ്രസിഡന്‍റ് വ്‌ളാഡിമിർ പുട്ടിൻ ‘ലോകത്തിന്‍റെ നാഥൻ’ ആകുമെന്നും 1979 ലെ ഒരു അഭിമുഖത്തിൽ അവർ അവകാശപ്പെട്ട‌ിരുന്നു.

കോവിഡ് വൈറസ് വ്യാപനം, 1986 ലെ ചെർണോബിൽ ദുരന്തം, 1997 ൽ ഡയാന രാജകുമാരിയുടെ മരണം എന്നിവയും ബാബ വംഗ പ്രവചിച്ചതായി അവകാശപ്പെടുന്നു. അതേസമയം, ഇരുവരുടെയും ചില പ്രവചനങ്ങൾ തെറ്റി പോയിട്ടുണ്ടെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...

ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ; പരാതി നൽകി വിൻസി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടൻ ഷൈൻ...

Other news

സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച ലഹരി സംഘം പിടിയിൽ

തിരുവല്ല: ചുമത്രയിൽ സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ...

ഓലപ്പടക്കത്തില്‍ നിന്ന് തീ പടർന്നു; പാലക്കാട് ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം. രാത്രി 9.45...

മലപ്പുറത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിലാണ്...

മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത് യുവാവ്

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത ഭര്‍ത്താവ് അറസ്റ്റിൽ. നോയിഡ സെക്ടര്‍...

കാനഡയിൽ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം..! ദുരന്തം ബസ് കാത്തു നിൽക്കുന്നതിനിടെ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ...

Related Articles

Popular Categories

spot_imgspot_img