web analytics

നോയല്‍ ടാറ്റയ്ക്ക് ടാറ്റ സണ്‍സ് ചെയര്‍മാനാകാന്‍ സാധിക്കില്ല എന്നതിന്റെ കാരണം ടാറ്റയുടെ തന്നെ ഈ ‘നിയമം’ മൂലം !

ഇന്ത്യയുടെ ബിസിനസ്സ് രംഗത്ത് അതികായനായിരുന്ന രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റ, ടാറ്റ ട്രസ്റ്റിന്‍റെ ചെയര്‍മാനായി തിര‍ഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ടാറ്റയുടെ സുപ്രധാന വിഭാഗമായ ടാറ്റ സണ്‍സിന്‍റെ തലവനാകാന്‍ നോയലിന് കഴിയുകയില്ലെന്നാണ് ടാറ്റയുടെ തന്നെ ‘നിയമം’ പറയുന്നത്. Noel Tata cannot be the chairman of Tata Sons

ടാറ്റ സണ്‍സിനും ടാറ്റ ട്രസ്റ്റിനും ഒരേ മേധാവി വരരുതെന്നായിരുന്നു രത്തന്‍റെ തീരുമാനം. ഈ തീരുമാനം അനുസരിച്ച് നോക്കിയാല്‍ നോയല്‍ ടാറ്റ നിലവില്‍ ട്രസ്റ്റ് ചെയര്‍മാനാണ്. അതുകൊണ്ടുതന്നെ ടാറ്റ സണ്‍സിന്‍റെ ചെയര്‍മാനാക്കാന്‍ സാധിക്കുകയില്ല.

2022 ല്‍ രത്തന്‍ ടാറ്റയുടെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പെടുത്ത ഈ തീരുമാനത്തെ തുടര്‍ന്നാണ് ഇക്കുറിയും നോയലിന് ടാറ്റസണ്‍സിന്‍റെ ചെയര്‍മാന്‍ സ്ഥാനം നിഷേധിക്കപ്പെടുന്നത്. വ്യക്തി താല്‍പര്യങ്ങള്‍ ടാറ്റ ഗ്രൂപ്പിനെ നശിപ്പിക്കാതെ ഇരിക്കാനായാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

2013ല്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രത്തന്‍ ടാറ്റ രാജിവച്ചതോടെയാണ് നോയലിന്‍റെ പേര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ അന്ന് നോയലിന് പകരം സൈറസ് മിസ്ത്രിക്ക് നറുക്കുവീണു. 2019 ല്‍ നോയല്‍ ടാറ്റ സണ്‍സ് തലപ്പത്തേക്ക് എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെ രത്തന്‍ ടാറ്റ ട്രസ്റ്റിന്‍റെ ട്രസ്റ്റിയായി നിയമിക്കപ്പെട്ടു.

2022 ല്‍ ടാറ്റ സണ്‍സ് ചെയര്‍മാനാകുമെന്ന് കരുതിയിരിക്കുമ്പോള്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്‍റെ ട്രസ്റ്റിയായും നിയമിക്കപ്പെട്ടു. ഇപ്പോഴിതാ ടാറ്റ ട്രസ്റ്റ് ചെയര്‍മാനായത് കൊണ്ട് വീണ്ടും ടാറ്റ സണ്‍സിന്‍റെ ചെയര്‍മാന്‍ പദവി നോയലിന് നിഷേധിക്കപ്പെടുകയാണ്.

പദവി ഇല്ലെങ്കിലും നിലവില്‍ ടാറ്റയുടെ സാമ്രാജ്യത്തിന്‍റെ അധിപതി നോയലാണ്. രത്തന്‍ ടാറ്റയാണ് രണ്ട് വിഭാഗത്തിനും അധിപതിയായിരുന്ന ഒടുവിലത്തെ ടാറ്റ കുടുംബാംഗം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img