web analytics

ഇനി ഇപ്പോ ആരൊക്കെ വിചാരിച്ചാലും സഞ്ജുവിനേയും കൂട്ടരേയും പുറത്താക്കാനാവില്ല; സെമി കളിച്ചിരിക്കും; ഇനി 7 മത്സരങ്ങൾ മാത്രം, 7 ടീമിനും സാധ്യത; മികച്ച നെറ്റ് റൺറേറ്റുള്ളവർ രക്ഷപ്പെടും

ഐപിഎല്ലിന്റെ പ്ലേഓഫ് ബെർത്തിനായുള്ള പോരാട്ടം ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. ഇനി ഏഴു മൽസരങ്ങൾ ബാക്കിനിൽക്കെ പ്ലേഓഫ് ഉറപ്പിക്കാനായത് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു മാത്രമാണ്. ഏഴു ടീമുൾക്കു ഇപ്പോഴും സാധ്യത നിലനിൽക്കുന്നുണ്ട്. പുറത്തായത് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സുമാണ്.

ഇത്തവണത്തെ ഐപിഎൽ മാമാങ്കം തുടങ്ങിയ രാജാക്കൻമാരായിരുന്ന രാജസ്ഥാൻ റോയൽസിനു തുടർച്ചയായി തിരിച്ചടികൾ നേരിടുകയാണ് ഇപ്പോൾ. ആദ്യ പകുതിയിലെ മികവ് രണ്ടാംപകുതിയിൽ റോയൽസിനു പുറത്തെടുക്കാനായിട്ടില്ല. കഴിഞ്ഞ ദിവസത്തെ തോൽവിയോടെ ഹാട്രിക്ക് പരാജയമാണ് സഞ്ജു സാംസണിനും സംഘത്തിനും നേരിട്ടത്. ഒരൊറ്റ വിജയം മാത്രമകലെ പ്ലേഓഫ് ടിക്കറ്റുണ്ടായിട്ടും അതു നേടിയെടുക്കാൻ റോയൽസിനു സാധിക്കുന്നില്ല എന്നത് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.

പ്ലേഓഫിലെത്താൻ ഒരു ജയം മാത്രം ആവശ്യമാണെന്നിരിക്കെ തുടർച്ചയായി മൂന്നു കളികളാണ് രാജസ്ഥാൻ തോറ്റിരിക്കുന്നത്. നിലവിൽ 12 മൽസരങ്ങളിൽ നിന്നും 16 പോയിന്റോടെ റോയൽസ് രണ്ടാംസ്ഥാനത്തു തന്നെയാണ്.

ശേഷിച്ച രണ്ടു കളികളിൽ ഒന്നിലെങ്കിലും ജയിച്ചാൽ 18 പോയിന്റോടെ അവർക്കു പ്ലേഓഫ് ഉറപ്പിക്കാം. എന്നാൽ അടുത്ത രണ്ടു മൽസരങ്ങളിലും തോറ്റാലും റോയൽസ് അധികം ഭയക്കേണ്ടതില്ല. സിഎസ്‌കെ, സൺറൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവർക്കെല്ലാം 16 പോയിന്റ് നേടാൻ ഇനിയും അവസരമുണ്ട്.

നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ് കഴിഞ്ഞ ദിവസം നടന്ന കളിയിൽ രാജസ്ഥാൻ റോയൽസിനെയും റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഡൽഹി ക്യാപ്പിറ്റൽസിനെയും തോൽപ്പിച്ചിരുന്നു. രണ്ടു ടീമുകളും ഇതോടെ പ്ലേഓഫ് പ്രതീക്ഷകൾ കാക്കുകയും ചെയ്തു. ഓരോ ടീമിന്റെയും പ്ലേഓഫ് സാധ്യതകൾ എങ്ങനെയാണെന്നു പരിശോധിക്കാം.

ഒരു മൽസരം മാത്രം ബാക്കിനിൽക്കെ 14 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് സിഎസ്‌കെ. ആർസിബിയുമായുള്ള അവസാന മൽസരം നിർണായകമാണ്. അതിൽ ജയിച്ചാൽ സിഎസ്‌കെയ്ക്കു 16 പോയിന്റാവും. എന്നാൽ എസ്ആർഎച്ചിനു പരമാവധി 18ഉം എൽഎസ്ജിക്കു 16ഉം പോയിന്റ് ഇനി നേടാം.

അടുത്ത കളി ജയിക്കുകയും എസ്ആർഎച്ചും എൽഎസ്ജിയും 14 പോയിന്റിനു മുകളിൽ നേടാതിരിക്കുകയും ചെയ്താൽ സിഎസ്‌കെയ്ക്കു മൂന്നാംസ്ഥാനം നിലനിർത്തി പ്ലേഓഫിലെത്താമെന്നാണ് കണക്കുകൾ പറയുന്നത്. എസ്ആർഎച്ചും എൽഎസ്ജിയും 14 പോയിന്റ് വീതം നേടുകയും ആർസിബിയോടു സിഎസ്‌കെ തോൽക്കുകയും ചെയ്താൽ നാലു ടീമുകൾക്കും ഒരേ പോയിന്റാവും. അപ്പോൾ നെറ്റ് റൺറേറ്റ് നിർണായകമാവുകയും ചെയ്യും.

ഹൈദരാബാദിനു രണ്ടു കളികൾ ബാക്കിനിൽക്കെ 14 പോയിൻ്റാണുള്ളത്. ഇനിയുള്ള മൽസരങ്ങൾ ജയിച്ചാൽ 18 പോയിന്റോടെ അവർക്കു പ്ലേഓഫിലെത്താം. ശേഷിച്ച രണ്ടു കളിയിൽ ഒന്നിൽ തോറ്റാൽ എസ്ആർഎച്ചിനു 16 പോയിന്റുണ്ടാവും. സിഎസ്‌കെ, എൽഎസ്ജി എന്നിവർക്കും 16 പോയിന്റിലെത്താം. അങ്ങനയെങ്കിൽ നെറ്റ് റൺറേറ്റാണ് പ്ലേഓഫിലെത്തുന്നവരെ തീരുമാനിക്കുക. എസ്ആർഎച്ച് ശേഷിച്ച രണ്ടു കളിയും തോറ്റാൽ പ്ലേഓഫ് കാണാതെ പുറത്തായേക്കും. കാരണം സിഎസ്‌കെ, എൽഎസ്ജി ടീമുകൾക്കു അവരെ മറികടക്കാനാകും.

ആർസിബിയുടെ അടുത്ത കളിയിൽ സിഎസ്‌കെയെ എന്തു വില കൊടുത്തും വലിയ മാർജിനിൽ തോൽപ്പിക്കണം. തോറ്റാൽ 12 പോയിന്റ് മാത്രമുള്ള ആർസിബി പുറത്താവും. എന്നാൽ വിജയിക്കാൻ കഴിഞ്ഞാൽ അവർക്കു 14 പോയിന്റാവും. അതു കൊണ്ടും പ്ലേഓഫ് ഉറപ്പില്ല. മറ്റു മൽസരഫലങ്ങൾ അനുകൂലമായി വരാൻ ആർസിബിക്കു കാത്തിരിക്കേണ്ടി വരും. ആർസിബിയെക്കൂടാതെ സിഎസ്‌കെ, എസ്ആർഎച്ച്, എൽഎസ്ജി എന്നിവരെല്ലാം 14 പോയിന്റിൽ തുല്യത പാലിക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്. അവിടെയാണ് മികച്ച നെറ്റ് റൺറേറ്റുള്ളവർ രക്ഷപ്പെടുക.

 

Read Also: ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്തു; ടിടിഇയുടെ മൂക്കിനിടിച്ച് യാത്രക്കാരൻ, ആക്രമണം മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിൽ

spot_imgspot_img
spot_imgspot_img

Latest news

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

Related Articles

Popular Categories

spot_imgspot_img