കാലടിയിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് നേരെ ഗുണ്ട ആക്രമണം. ഇന്നലെ രാത്രി 10 മണിയോടെ കാറിൽ എത്തിയ സംഘം വടിവാളും ഇരുമ്പ് കമ്പികളുമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ ശ്രീമൂലനഗരം മുൻ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് പ്രവർത്തകനുമായ സുലൈമാൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് പരിക്കേറ്റു. വെട്ടേറ്റ സുലൈമാന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ്. രാജഗിരി ആശുപത്രിയിൽ വെന്റിലേറ്റഡ് ആണ് അദ്ദേഹം. കാലടി പോലീസും പ്രത്യേക സംഘവും സംഭവം നടന്ന സ്ഥലത്ത് എത്തി. അക്രമണത്തിന് പിന്നിൽ ആരാണെന്ന് അന്വേഷിച്ചു വരികയാണ്.