web analytics

ന്യൂയോർക്ക് ഹിറ്റ്സ്; അയർലൻഡിനെതിരെ അനായാസ ജയവുമായി ഇന്ത്യ; ആശങ്കയായി ഹിറ്റ്മാന്റെ പരിക്ക്..!

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ അയർലൻഡിനെ എട്ട് വിക്കറ്റിനാണ് രോഹിത് ശർമ്മയും സംഘവും തകർത്തെറിഞ്ഞത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് വെറും 96 റൺസിന് പുറത്തായി. മറുപടി ബാറ്റിം​ഗിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ചപ്പോൾ 12.2 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി.

അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ പരിക്കേറ്റ് കളം വിട്ടത് ഇന്ത്യക്ക് ആശങ്കയായി. താരത്തിന് തോളിന് പരിക്കേറ്റെന്നാണ് സൂചന.

37 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതം 52 റൺസാണ് ക്യപ്റ്റൻ നേടിയത്. സഹ ഓപ്പണറായി ക്രീസിലെത്തിയ കോലിയാണ്(1) ആ​ദ്യം വീണത്.

തുടർന്ന് ക്രീസിലെത്തിയ പന്ത് കരുതലോടെ ഇന്നിം​ഗ്സ് മുന്നോട്ട് നയിച്ചു. പന്തും രോഹിത് ശർമ്മയും ചേർന്ന് 54 റൺസിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്.

രോഹിത് റിട്ട.ഹർട്ടായി മടങ്ങിയതിന് പിന്നാലെയെത്തിയ സൂര്യകുമാർ യാദവ് 4 പന്തിൽ രണ്ടു റൺസുമായി ഉടൻ മടങ്ങി.

ശിവം ​ദുബെയ്‌ക്കൊപ്പം ചേർന്ന് പന്ത് ഇന്ത്യയെ വിജയവര കടത്തുകയായിരുന്നു. 26 പന്തിൽ 36 റൺസാണ് പന്തിന്റെ സമ്പാദ്യം. മാർക് അഡയർ, ബെൻ വൈറ്റ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു

 

Read Also:മുൻകൂർ ജാമ്യഹർജി തീർപ്പാക്കാനിരിക്കെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു;മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img