web analytics

ഏതുഭാഷക്കാരുമായും സംസാരിക്കാൻ ഭാഷ ഇനിയൊരു പ്രശ്നമേയല്ല; പുതിയ കിടിലൻ അപ്ഡേറ്റ് വാട്സ്ആപ്പിൽ !

എഴുതാനും സംസാരിക്കാനും അറിയാവുന്ന ഭാഷയില്‍ മാത്രമേ ആശയവിനിമയം സാദ്ധ്യമാകു എന്നതായിരുന്നു മറ്റ് മെസഞ്ചര്‍ ആപ്പുകളെ പോലെ തന്നെ വാട്‌സാപ്പിന്റേയും പോരായ്മ. എന്നാല്‍ ഇനി മുതല്‍ ഏത് ഭാഷ സംസാരിക്കുന്നവര്‍ക്കും കാര്യങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്നതാണ് വാട്‌സാപ്പ് അവതരിപ്പിക്കുന്ന പുതിയ അപ്‌ഡേറ്റ്. (Language is no longer an issue to talk to any native speaker; New cool update on WhatsApp)

ഇതിന് വേണ്ടി സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി ട്രാന്‍സ് ലേറ്റ് ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. വരുന്ന ഓരോ പുതിയ സന്ദേശവും ഉപഭോക്താവിന് മനസിലാവുന്ന ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി പ്രത്യേകം ലാംഗ്വേജ് പായ്ക്ക് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും.

വാട്സാപ്പിന്റെ തന്നെ ട്രാന്‍സ്ലേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഫോണില്‍ തന്നെ ആയിരിക്കും ഇതിന്റെ പ്രൊസസിങ് നടക്കുക. ഇതുവഴി സന്ദേശങ്ങളുടെ സ്വകാര്യതയും എന്‍ക്രിപ്ഷനും ഉറപ്പുവരുത്താന്‍ സാധിക്കും. തുടക്കത്തില്‍ ഇംഗ്ലീഷ്, അറബിക്, സ്പാനിഷ്, പോര്‍ചുഗീസ്, റഷ്യന്‍, ഹിന്ദി ഭാഷകളിലാണ് ഈ സൗകര്യം എത്തുക. തര്‍ജ്ജമ ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് കീഴില്‍ തര്‍ജ്ജമ ചെയ്തതാണെന്ന് അറിയിക്കുന്ന ലേബലും ഉണ്ടാവും. നിലവില്‍ ഈ ഫീച്ചര്‍ നിര്‍മാണ ഘട്ടത്തിലാണ്. ഭാവി വാട്സാപ്പ് അപ്ഡേറ്റുകളില്‍ ഈ സംവിധാനം എത്തും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img