web analytics

ഈ അഞ്ചു വചകങ്ങൾ കുഞ്ഞുങ്ങളോട് ഒരിക്കലും മിണ്ടരുത്; മക്കള്‍ പെരുമാറ്റ ദൂഷ്യമുള്ളവരാകും; പ്രശസ്ത പാരന്റിംഗ് പരിശീലക പറയുന്നത് ഇങ്ങനെ:

നമ്മുടെ കുട്ടികളോട് (അല്ലെങ്കിൽ അവരുടെ ചുറ്റുപാടുമുള്ളവരോട് പോലും) സംസാരിക്കുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന വാക്യങ്ങൾ ലോകത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല, അവർ വളർത്തിയെടുക്കുന്ന വിശ്വാസങ്ങളെയും സ്വാധീനിക്കുന്നു.

കുഞ്ഞുങ്ങളോട് സംസാരിക്കുനന്തിനും ഒരു ഭാഷയുണ്ട്. അവരുടെ വികാരങ്ങളെ മാനിക്കാതെ സംസാരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക.

കുട്ടികളോട് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 5 വാചകങ്ങൾ ഇവയാണെന്നു ഈ രംഗത്തെ വിദഗ്ദർ പറയുന്നു.

‘നീ അത് ചെയ്തില്ലെങ്കില്‍ നിന്നെ…’ തുടങ്ങിയ ഭീഷണികളോ ‘അത് നിര്‍ത്തുക’ തുടങ്ങിയ ആജ്ഞകളോ, കുട്ടികളോട് പാടില്ല. ഇത് കുട്ടികള്‍ ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നാണു ഇവർ പറയുന്നത്.

‘നിനക്ക് ഇതിലും നന്നായി ചെയ്യാന്‍ കഴിയുമല്ലോ.’ എന്നതാണ് ഒഴിവാക്കേണ്ട രണ്ടാമത്തെ വാചകം. പകരം, കഴിവ് മുഴുവന്‍ പ്രകടിപ്പിക്കുന്നതിന് നിനക്ക് എന്തോ തടസ്സമാകുന്നുണ്ടല്ലോ? നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം’ എന്നാണ് പറയേണ്ടത്.

‘നീ ഈ പറയുന്നത് കേട്ടില്ലെങ്കില്‍, നിനക്ക് (ഏതെങ്കിലും ഒരു പരിഗണനയോ സമ്മാനമോ) കിട്ടില്ല.’ എന്നതാണ് ഒഴിവാക്കേണ്ട മറ്റൊരു വാക്യം. അതിനു പകരമായി, ‘ഞാന്‍ പറയുന്നത് പോലെ ചെയ്യാന്‍ നീ എപ്പോഴാണ് തയ്യാറാകുന്നത് . അപ്പോള്‍ ഇത് ലഭിക്കും’ എന്ന് പറയാം.

‘ കരച്ചില്‍ നിര്‍ത്ത്, ഇല്ലെങ്കില്‍ ശിക്ഷ കിട്ടും’ എന്നുള്ളതാണ് ഒഴിവാക്കേണ്ട മറ്റൊരു കാര്യം. അതിനു പകരമായി സ്നേഹത്തോടെ ‘ നീ എന്തിനാണ് വിഷമിക്കുന്നത്? ‘ എന്ന് ചോദിക്കാം.

‘നിന്നോട് എത്ര തവണ ഞാന്‍ ഇത് പറയണം?’ എന്നതാണ് ഒഴിവാക്കേണ്ട മറ്റൊരു വാചകം. അതിനു പകരമായി, ഞാന്‍ ഒരുപാട് തവണ ഇക്കാര്യം പറഞ്ഞതല്ലെ, ഇത് ചെയ്യാന്‍ എന്താണ് ബുദ്ധിമുട്ട് എന്ന് ചോദിക്കണം.

ഞാന്‍ പറഞ്ഞതുകൊണ്ട് നീ അങ്ങനെ തന്നെ ചെയ്യണം എന്ന വാചകം കുട്ടികളോടു പറയുന്നത് നല്ലതല്ല. ഇത് കുട്ടികളുടെ ആശയവിനിമയ സാധ്യതയെ ഇല്ലാതെയാക്കും.

അതിനു പകരമായി, ‘ഈ തീരുമാനം നിനക്ക് ഇഷ്ടമില്ലെന്നറിയാം, എന്നാല്‍, എന്തുകൊണ്ടാണ് ഞാനിത് പറയുന്നത് എന്ന് പറഞ്ഞതരാം’ എന്ന് പറയുക.

”എനിക്ക് എന്റെ ജോലി വെറുപ്പാണ്’, ”നീ എന്നെ വല്ലാതെ ഭ്രാന്തനാക്കുന്നു.” ”എല്ലാം ശരിയാകും.” തുടങ്ങിയ വാചകങ്ങള് അവരുടെ ഭാവിക്ക് ഗുണം ചെയ്യില്ല എന്നാണു അവർ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

Related Articles

Popular Categories

spot_imgspot_img