web analytics

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു

ഗ്യാസ് ചോർച്ച തടയാനുള്ള ശ്രമങ്ങൾ തുടരുന്നു

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഗ്യാസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. സിഎൻജി കൊണ്ടുപോയ വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തിൽ ആളപായമില്ല. ലോറിയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു.

സമീപത്ത് മറ്റ് വാഹനങ്ങൾ ഇല്ലാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് പ്രദേശത്തെ വാഹനഗതാഗതം ഫയ‌ർഫോഴ്സ് നിരോധിച്ചു.

തിരുവനന്തപുരം തെങ്കാശി സംസ്ഥാന പാതയിലെ മഞ്ഞക്കൂട്ട് മൂല വളവിലാണ് അപകടം ഉണ്ടായത്. 35 ഗ്യാസ് സിലിണ്ടറുകളാണ് ക്യാബിനിലുണ്ടായിരുന്നത്.

ഇതിൽ രണ്ടെണ്ണത്തിൽ നിലവിൽ ചോർച്ചയുണ്ട്. നെടുമങ്ങാട് വിതുര ഫയ‌ർ ഫോഴ്സുകൾ സ്ഥലത്തെത്തി പ്രദേശതതെ വാഹനഗതാഗതം പൂ‌ർണമായും നിരോധിച്ചു.

നിലവിൽ ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ച തടയാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കൂടാതെ പ്രദേശത്ത് 50 മീറ്റർ ചുറ്റളവിൽ നില്ക്കുന്ന ആളുകളെ മാറ്റുകയും ചെയ്തു.

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കിടപ്പ് രോഗികളെയടക്കം പ്രദേശത്ത് നിന്ന് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ വാതക ചോർച്ച പൂ‌ർണമമായും അടയ്ക്കാൻ സാധിക്കുമെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്. ശ്രമങ്ങൾ തുടരുകയാണ്.

ഗ്യാസ് സിലിണ്ടറുകൾ കയറ്റിയെത്തിയ ലോറിയുടെ ക്യാബിൻ ഭാഗം വേർപെട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഭാഗ്യവശാൽ സമീപത്ത് മറ്റ് വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

മഞ്ഞക്കൂട്ട് മൂല വളവിലാണ് അപകടം നടന്നത്. ലോറിയിൽ 35 ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നുവെന്നും അതിൽ രണ്ടെണ്ണത്തിൽ ഇപ്പോഴും വാതക ചോർച്ച തുടരുന്നതായും അധികൃതർ അറിയിച്ചു.

നെടുമങ്ങാട്ടും വിതുരയിലുമുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി ഗതാഗതം പൂർണമായും നിരോധിച്ചു.

ചോർച്ച നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. സുരക്ഷിതത്വത്തിന്റെ ഭാഗമായി 50 മീറ്റർ പരിധിയിലെ ആളുകളെ ഒഴിപ്പിച്ചു.

സമീപത്തെ കിടപ്പു രോഗികളെയും മാറ്റി. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ ചോർച്ച പൂർണമായി തടയാനാകും എന്നാണ് അഗ്നിരക്ഷാസേനയുടെ കണക്കുകൂട്ടൽ. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

English Summary

A CNG-laden truck overturned at Nedumangad in Thiruvananthapuram around noon. The cabin detached and fell onto the road, but no injuries were reported. Of the 35 gas cylinders onboard, two developed leaks. Fire and rescue teams from Nedumangad and Vithura blocked traffic and evacuated people within a 50-meter radius, including bedridden patients. Efforts are underway to contain the leak, and authorities expect to fully control it within an hour.

nedumangad-cng-truck-accident-gas-leak

thiruvananthapuram, nedumangad accident, cng truck, gas leak, kerala news, fireforce action, road accident

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്; ചോരക്കളമായി ബലൂചിസ്ഥാൻ

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img