web analytics

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ…മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം.. ഇപ്പോഴിതാ നയൻസും സെറ്റിലെത്തി

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയിൽ ജോയിൻ ചെയ്ത് നയൻതാര.

വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിലാണ് നയൻതാരയും അഭിനയിക്കുന്നത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിര തന്നെയുണ്ട്. കൊച്ചിയിൽ നടക്കുന്ന ചിത്രത്തിന്റെ അഞ്ചാമത്തെ ഷെഡ്യൂളിലാണ് ലേഡി സൂപ്പർസ്റ്റാർ അഭിനയിക്കാൻ എത്തിയത്.

ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ പുതിയ നിയമത്തിലാണ് ഇരുവരും ഒടുവിൽ ഒരുമിച്ചഭിനയിച്ചത്.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, രൺജി പണിക്ക‌ർ, രാജീവ് മേനോൻ, ‌ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻഷ , ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്.

ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ സി.ആർ.സലിമും സുഭാഷ് ജോർജ് മാനുവലുമാണ്.

കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി. സാരഥയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ, മനുഷ് നന്ദനാണ് ഛായാഗ്രഹണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img