ശ്രീനഗർ; പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് ഒമർ കശ്മീരിൻരെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത്. ലഫ്റ്റൻര് ഗവർണർ മനോജ് സിൻഹ സത്യവാചകം ചെല്ലിക്കൊടുത്തു.
ഒമറിനൊപ്പം നാഷണൽ കോൺഫറൻസ് പാർട്ടിയിലെ മറ്റംഗങ്ങളായ സകീന മസൂദ്, ജാവേദ് ദർ, ജാവേദ് റാണ, സുരിന്ദർ ചൗധരി എന്നിവർക്കൊപ്പം സ്വതന്ത്രനായ സതീഷ് ശർമയും സത്യപ്രതിജ്ഞ ചെയ്തു. ജമ്മുവിൽ നിന്നുള്ള സുരീന്ദർ ചൗധരിയാണ് ഉപമുഖ്യമന്ത്രി. മേഖലയിലെ ജനങ്ങളുടെ ശബ്ദമാകാനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.
എല്ലാവരെയും ഒപ്പം കൊണ്ടുപോകുകയെന്നതാണ് ഞങ്ങളുടെ ശ്രമമെന്നും മന്ത്രിസഭയിലെ മൂന്ന് ഒഴിവുകൾ ക്രമേണെ നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രജൗരി ജില്ലയിലെ നൗഷേര മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന പരാജയപ്പെടുത്തിയാണ് സുരീന്ദർ ചൗധരി വിജയം നേടിയത്.
English Summary
National Conference leader Omar Abdullah sworn in as Jammu and Kashmir’s first chief minister after abrogation of special status