web analytics

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ ജനാധിപത്യ നേതാവെന്ന് സർവേ. യു.എസ് ആസ്ഥാനമായ ഡാറ്റാ അനലിസ്റ്റ് സ്ഥാപനമായ മോർണിംഗ് കൺസൾട്ട് നടത്തിയ ആഗോള സർവേയിലാണ് ഇത് വ്യക്തമാക്കുന്നത്.

‘ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കർ’ പ്രകാരം മോദിക്ക് 68 ശതമാനം അംഗീകാരം ലഭിച്ചു. 26 ശതമാനം പേർ മാത്രമാണ് നേതൃത്വത്തെ എതിർത്തത്. ആറു ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല. ഈ മാസം രണ്ടിനും എട്ടിനും ഇടയിലാണ് സർവേ നടത്തിയത്.

മറ്റു നേതാക്കൾ പിന്നിൽ
62 ശതമാനം വീതം അംഗീകാരം നേടിയ ഗൈ പാർമെലിൻ (സ്വിറ്റ്‌സർലൻഡ്)യും ലീ ജെയ് മ്യുംഗ് (ദക്ഷിണ കൊറിയ)യും രണ്ടാം സ്ഥാനത്താണ്.

തുടർന്ന് ആൻഡ്രെജ് ബാബിസ് (57%), ജാവിയർ മിലേ (56%), സനേ തകായിച്ചി (56%), മാർക്ക് കാർണി (55%) എന്നിവരും പട്ടികയിൽ ഇടം നേടി.

ട്രംപ്, സ്റ്റാർമർ, മാക്രോൺ പിന്നിൽ
ഡൊണാൾഡ് ട്രംപ് (39%), കെയർ സ്റ്റാർമർ (24%), ഇമ്മാനുവൽ മാക്രോൺ (17%) തുടങ്ങിയ നേതാക്കൾ പട്ടികയിൽ പിന്നിലായി.

English Summary
Prime Minister Narendra Modi tops the global approval ratings with 68%, according to a Morning Consult survey, making him the most popular democratic leader worldwide.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img