web analytics

പ്രശസ്ത കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു

കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു. 87 വയസായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എൽഐസി റിട്ട. ഉദ്യോഗസ്ഥനാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എടവിലങ്ങ് മകളുടെ വീട്ടിലായിരുന്നു താമസം. മൃതദേഹം കൊടുങ്ങല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്നു 3ന് അങ്കമാലി കോതകുളങ്ങരയിലെ വസതിയിൽ.

അന്തിമലരി, കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നക്ഷരാളി, എലിമീശ, മഴത്തുള്ളികൾ, മുദ്ര, ഗീതാഞ്ജലി (വിവർത്തനം), ദേശികം (സമ്പൂർണ കവിതാ സമാഹാരം) എന്നിവയാണു കൃതികൾ. ടാഗോറിന്റെ ഗീതാഞ്ജലിക്ക് നടത്തിയ വിവർത്തനം സാഹിത്യലോകത്ത് ശ്രദ്ധേയമാണ്. 1982ൽ ഉല്ലേഖത്തിന് ആദ്യ ഇടശേരി അവാർഡ് ലഭിച്ചു. മുദ്ര എന്ന കവിതയ്‌ക്ക് 2009-ലെ കവിതയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Read Also: ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നവരാണോ നിങ്ങൾ ? സൂക്ഷിക്കുക, അൽഷിമേഴ്‌സ് അരികെയുണ്ട് ! : പഠനം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img