web analytics

ഓട്ടോയിൽ വീട്ടിലേക്കുള്ള ബോക്സ് കൊണ്ടുപോയി; അമിതഭാരം കയറ്റിയതിന് 20,000 രൂപ പിഴയിട്ട് എംവിഡി, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: അമിതഭാരം കയറ്റിയതിന് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. പാസഞ്ചർ ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശിവപ്രസാദിനാണ് പിഴ ചുമത്തിയത്. വീട്ടിലേക്കുള്ള ബോക്സ് ആണ് ശിവപ്രസാദ് ഓട്ടോയിൽ കൊണ്ടുപോയത്.(MVD fined Rs 20,000 for overloading in Thiruvananthapuram)

എന്നാൽ വാഹനത്തിന്റെ രൂപമാറ്റം വരുത്തുന്ന രീതിയിൽ ലോഡ് കയറ്റിയതിനാണ് പിഴ ചുമത്തിയതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. ഇക്കഴിഞ്ഞ 18 ന് പൊലീസുകാരൻ ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്ന് ശിവപ്രസാദ് പ്രതികരിച്ചു. പിഴ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവപ്രസാദ് മോട്ടോർ വാഹന വകുപ്പിനു പരാതി നൽകിയിട്ടുണ്ട്.

വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യത്വപരമായ സമീപനം ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്കുമാർ നേരത്തേ പറഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന് സ്ഥിരീകരണം; നാടുകാണി ചുരത്തിലും പുലിയിറങ്ങി

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന്...

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ എംഎൽഎയ്ക്ക് വലിയ ആശ്വാസം

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ...

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img