രത്തൻ ടാറ്റയുടെ വിടപറയുമ്പോൾ അദ്ദേഹത്തിന്റെ ഓർമകൾ മനസിൽ സൂക്ഷിക്കുകയാണ് മൂന്നാറിലെ തോട്ടം തൊഴിലാളികൾ.Munnar with the memories of Ratan Tata…
മൂന്നാറിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഏറെ ഇഷ്ടപ്പെട്ട രത്തൻ ടാറ്റ 1997 ലും 2009 ലും മൂന്നാറിലെത്തിയിരുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള മാട്ടുപ്പെട്ടിയിലെ ടീ ഫാക്ടറിയിലെത്തിയ അദ്ദേഹം ഫാക്ടറി തൊഴിലാളികൾക്കൊപ്പം ചേർന്ന് തേയില നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ കണ്ടറിഞ്ഞു.
മൂന്നാറിലെ ഹൈറേഞ്ച് ഹോസ്പിറ്റൽ സന്ദർശിച്ച അദ്ദേഹം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി തൊഴിലാളികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ നിർദേശിച്ചു.
തുടർന്ന് നല്ലതണ്ണി എസ്റ്റേറ്റിലെത്തി തൊഴിലാളികളുടെ അവസ്ഥകൾ കണ്ടറിഞ്ഞു. ലയങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകുമെന്ന് അന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
രത്തൻ ടാറ്റയുടെ വിയോഗം അദ്ദേഹവുമായി നേരിൽ പരിചയമുള്ള മൂന്നാറിലെ തൊഴിലാളികൾക്കും ടീ കമ്പനി ജീവനക്കാർക്കും ഏറെ വേദന നിറഞ്ഞതായി.