web analytics

വിയറ്റ്‌നാം വഴി കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത്; അവിടെച്ചെന്നാൽ അടിമ ജീവിതം, മൂന്നുപേർ അറസ്റ്റിൽ

വിദേശത്ത് തൊഴിൽ വാഗ്ദ്ധാനം ചെയ്ത് കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത് മടത്തിയ സംഘത്തെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം പാങ്ങോട് എസ്.എസ്.കോട്ടേജിൽ സജീദ്(36) കൊല്ലം കൊട്ടിയം തഴുതല മുഹമ്മദ് ഷാ ( 23) കൊല്ലം കൊട്ടിയം തട്ടുവിള അൻഷാദ് ( 37) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ അടിമാലി കല്ലുവെട്ടിക്കുഴി ഷാജഹാൻ നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നത്.

കരിക്ക് കച്ചവടക്കാരനായ ഷാജഹാനെ വിയറ്റ്‌നാമിൽ 80,000 രൂപ ശമ്പളം ലഭിക്കുന്ന ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോയി . ജോലി നൽകിയതിന് രണ്ടു ലക്ഷം രൂപ ഈടാക്കി.

വിയറ്റാമിൽ എത്തിയപ്പോൾ കമ്പോഡിയയിലുള്ള സംഘത്തിന് ഷാജഹാനെ കൈമാറി. ഈ സംഘം ഷാജഹാനെ തടവിലാക്കി ക്രൂര മർദനത്തിന് ഇരയാക്കി സൈബർ തട്ടിപ്പ് ജോലികൾ ചെയ്യാൻ നിർബന്ധിച്ചു.

രക്ഷപെട്ട ഷാജഹാൻ ഇന്ത്യൻ എംബസിയിലെത്തി സഹായം തേടി. തുടർനന്ന് നാട്ടിലെത്തിയ ഷാജഹാന് രണ്ടു ലക്ഷം തിരികെ നൽകി കേസ് ഒതുക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും നടന്നില്ല.

മലയാളികളായ നൂറുകണക്കിനാളുകൾ കമ്പോഡിയയിൽ തട്ടിപ്പ് സംഘത്തിന്റെ തടവിലുണ്ടെന്ന് ഷാജഹാൻ പറയുന്നു. കേരളത്തിൽ നിന്നും 15 പേരെ കയറ്റി അയച്ചതായി പ്രതികൾ സമ്മതിച്ചതായാണ് വിവരം.

ആളുകളെ തട്ടിപ്പ് സംഘത്തിന് വിൽക്കുന്ന റാക്കറ്റിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img