web analytics

നരെയ്ന്‍ കൊടുങ്കാറ്റിന് മിന്നല്‍ മറുപടി നൽകി “മിസ്റ്റർ ബട്ലർ “; സൂപ്പര്‍ ത്രില്ലറിന്റെ അവസാന പന്തില്‍ രാജസ്ഥാന്‍ റോയല്‍സ്; ഹീറോ ആയി ജോസേട്ടൻ

ട്വിസ്റ്റും ടേണും നിറഞ്ഞ ത്രില്ലർ പോരിൽ അവസാന പന്തിൽ ജയം നേടി രാജസ്ഥാൻ റോയൽസ്. ഇക്കുറി രാജസ്ഥാന്റെ രക്ഷകനായി അവതരിച്ചത് ജോസ് ബട്ലറാണ്ട്. സീസണിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയാണ് ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ചേസിം​ഗ് സാധ്യമാക്കിയത്.രണ്ടു വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം. സ്‌കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-20 ഓവറില്‍ ആറിന് 223. രാജസ്ഥാന്‍ റോയല്‍സ്-20 ഓവറില്‍ എട്ടിന് 224. 60 പന്തില്‍ 107 റണ്‍സുമായി പുറത്താവാതെ രാജസ്ഥാനെ ഒറ്റയ്ക്ക് നയിച്ച ജോസ് ബട്‌ലറാണ് മാന്‍ ഓഫ് ദി മാച്ച്.

224 റൺസിന്റെ വിജയലക്ഷ്യം രാജസ്ഥാൻ മറികടന്നത് അവസാന പന്തിലാണ് 60 പന്തിൽ 107 റൺസെടുത്ത ബട്ലറാണ് കളിയിലെ താരം. റിയാൻ പരാ​ഗും(14 പന്തിൽ 34) റോവ്മാൻ പവലും (13 പന്തിൽ 26) മാത്രമാണ് ബട്ലർക്ക് അല്പമെങ്കിലും പിന്തുണ നൽകിയത്. അക്ഷരാർത്ഥത്തിൽ ജോസിന്റെ ഒറ്റയാൾ പോരാട്ടത്തിനാണ് ഈഡൻ ​ഗാർഡൻസ് സാക്ഷ്യം വഹിച്ചത്. നല്ല തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനാകാതെ യശസ്വി ജയ്സ്വാളാണ് (9 പന്തിൽ 19) ആദ്യം വീണത്. താെട്ടുപിന്നാലെ നായകൻ സഞ്ജു സാംസണും (12) കൂടാരം കയറിയതോടെ രാജസ്ഥാൻ പതറി. എന്നാൽ പക്വതയോടെ ബട്ലർ സ്കോർ ബോർഡ് ചലിപ്പിച്ചു. ധ്രുവ് ജുറേൽ(2), അശ്വിൻ(8), ഹെറ്റ്മയർ(0) എന്നിവരും ഉത്തരവാദിത്തം മറന്നതോടെ കളി രാജസ്ഥാൻ കൈവിട്ട അവസ്ഥയിലായിരുന്നു.
പിന്നീട് ക്രീസിലൊന്നിച്ച റോവ്മാൻ പവൽ-ബട്ലർ സഖ്യമാണ് 27 പന്തിൽ 57 റൺസടിച്ച് കടിഞ്ഞാൺ തിരിച്ചുപിടിച്ചത്. ആവേശ് ഖാനൊപ്പം 15 പന്തിൽ 38 റൺസിന്റെ കൂട്ടുക്കെട്ടുയർത്തിയെങ്കിലും സ്ട്രൈക്ക് ബൗളർക്ക് സ്ട്രൈക്ക് കിട്ടിയിരുന്നില്ല. നേരത്തെ സീസണിലെ കന്നി സെഞ്ച്വറി നേടിയ സുനിൽ നരെയ്നാണ് കൊൽക്കത്തയ്‌ക്ക് മികച്ച സ്കോർ നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും കൊച്ചി: രണ്ടാം ഘട്ട...

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

എറണാകുളം മുതൽ വയനാട് വരെ യെല്ലോ അലർട്ടിൽ… ഞായറാഴ്ച വരെ കേരളത്തിൽ പെയ്യാനിരിക്കുന്നത് ശക്തമായ മഴ

എറണാകുളം മുതൽ വയനാട് വരെ യെല്ലോ അലർട്ടിൽ... ഞായറാഴ്ച വരെ കേരളത്തിൽ...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

Related Articles

Popular Categories

spot_imgspot_img