web analytics

പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകി

പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകി

ഇൻഡോർ: മധ്യപ്രദേശിലെ ഒരു സ്കൂളിൽ പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകി. പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ കടുത്ത വയറുവേദന അനുഭവപ്പെട്ട വിദ്യാർത്ഥിനി ശുചിമുറിയിൽ പോകാൻ അധ്യാപകരോട് അനുമതി തേടി.

ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി തിരിച്ചെത്താതിരുന്നതിനാൽ അധ്യാപകർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ശുചിമുറിയിൽവച്ച് പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

തുടർന്ന് പെൺകുട്ടിയെയും നവജാതശിശുവിനെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിദ്യാർത്ഥിനിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു. പരിചയക്കാരനായ ഒരു യുവാവ് മാസങ്ങളായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി വിദ്യാർത്ഥിനി മൊഴി നൽകി.

എന്നാൽ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് മാതാപിതാക്കൾ വ്യക്തമാക്കിയത്.

2024ലെ ഗർബ ആഘോഷത്തിനിടെയാണ് യുവാവിനെ ആദ്യമായി പരിചയപ്പെട്ടതെന്ന് വിദ്യാർത്ഥിനി പറഞ്ഞു. തുടർന്ന് പിതാവിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് യുവാവുമായി ബന്ധപ്പെടാറുണ്ടായിരുന്നതെന്നും മൊഴിയുണ്ട്.

വിവാഹ വാഗ്ദാനം നൽകിയ ശേഷം വാടകവീട്ടിൽ എത്തിച്ച് പലവട്ടം പീഡിപ്പിച്ചുവെന്നും സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി ആരോപിച്ചു.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

English Summary

A Class 10 student in Indore, Madhya Pradesh, gave birth to a baby boy in the school restroom during an examination after complaining of severe abdominal pain. Both the girl and the newborn were hospitalized and are reported to be stable. Police began an investigation after the school informed authorities. The student alleged that a young man known to her had sexually abused her for months under the pretext of marriage and threatened her to remain silent. A case has been registered and further investigation is underway.

mp-class10-student-gives-birth-during-exam

Madhya Pradesh, Indore News, School Incident, Minor Abuse Case, Police Investigation, India News

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

കരാറുകാർ തമ്മിൽ മത്സരം! ‘ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്’; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ പുതിയ പ്രതിസന്ധി

കരാറുകാർ തമ്മിൽ മത്സരം! 'ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്'; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ പൊലീസുകാരൻ പിടിയിൽ

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു പേരാമ്പ്ര:...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും കുടുംബം

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും...

Related Articles

Popular Categories

spot_imgspot_img