web analytics

ഇന്ത്യയിലെ ശ്വാസകോശ അർബുദ രോഗികളിലധികവും പുകവലിക്കാത്തവർ; എന്നാൽ അർബുദരോഗികളുടെ എണ്ണത്തിൽ വൻ വർധനയും; കാരണം മറ്റൊന്നാണ് !

ശ്വാസകോശ സംബന്ധമായ രോഗികളിൽ ഏഷ്യയിൽ തന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിലെ അർബുദ സംബന്ധമായ മരണങ്ങളിൽ ഗണ്യമായ ഒരുഭാഗം ശ്വാസകോശ അർബുദം മൂലമാണ്. 2025 ഓടെ ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് ഗവേഷകർ പറയുന്നത്. (Most lung cancer patients in India are non-smokers; The reason is different)

ഏകദേശം പത്ത് വർഷം മുമ്പാണ് ഇന്ത്യയിൽ ശ്വാസകോശ അർബുദം പ്രത്യക്ഷപ്പെടുന്നത്.ശ്വാസകോശ അർബുദത്തിന്റെ നിരക്ക് 1990 ൽ 6.62 ശതമാനമായിരുന്നു.ഇത് 2019 ആയപ്പോഴേക്കും 7.7 ശതമാനമായി ഉയർന്നു. 2020ൽ ഏറ്റവും കൂടുതൽ ശ്വാസകോശ അർബുദ രോഗം റിപ്പോർട്ട് ചെയ്തത് ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ്.

ആസ്‌ബെറ്റോസ്,ക്രോമിയം,കാഡ്മിയം,അർസെനിക്,കൽക്കരി,സെക്കൻഡ്ഹാൻഡ് സ്‌മോക്കിങ് തുടങ്ങിയവയെല്ലാം ശ്വാസകോശ അർബുദം വർധിപ്പിക്കുമെന്നതിന് പ്രധാനകാരണങ്ങളാണെന്നും ഗവേഷകർ പറയുന്നു. വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 40 നഗരങ്ങളിൽ 37 എണ്ണവും ദക്ഷിണേഷ്യയിലാണ്. ഇതിൽ ഏറ്റവും മലിനമായ നാല് രാജ്യങ്ങളുടെ പട്ടികയിൽ ഒന്ന് ഇന്ത്യയാണെന്നും ഗവേഷകർ പറയുന്നു.

ഇന്ത്യയിലെ ശ്വാസകോശ അർബുദ രോഗികളിൽ ഭൂരിഭാഗവും പുകവലിക്കാത്തവരെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പുകവലിക്കാത്തവരിൽ പോലും വായു മലിനീകരണം ശ്വാസകോശ അർബുദത്തിന് കാരണമാകുന്നെന്നും ഗവേഷകർ പറയുന്നു. ദി ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ത്-ഈസ്റ്റ് ഏഷ്യ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

Related Articles

Popular Categories

spot_imgspot_img