web analytics

ഒടിടി റിലീസിനൊരുങ്ങി എംപുരാൻ

കൊച്ചി:റിലീസ് ചെയ്ത ദിവസം തന്നെ വിവാദങ്ങളിൽ അകപ്പെട്ട ചിത്രമാണ് മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ. പക്ഷെ വിവാ​ദങ്ങളൊന്നും തന്നെ ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ ബാധിച്ചില്ല.

250 കോടിയാണ് എംപുരാൻ തിയറ്ററുകളിൽ നേടിയതെന്നാണ് പുറത്തു വന്ന വിവരം. എംപുരാന്റെ ഒടിടി വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

വിവാദത്തിന് ശേഷം റീ എഡിറ്റ് ചെയ്ത് തിയറ്ററുകളില്‍ എത്തിയ എംപുരാൻ തന്നെയായിരിക്കും ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തുകയെന്ന് ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

സെന്‍സര്‍ ബോര്‍ഡ് ഏറ്റവുമൊടുവില്‍ അംഗീകരിച്ച പതിപ്പായിരിക്കും ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഇനിയുണ്ടാവുകയെന്ന് അഖിലേഷ് വ്യക്തമാക്കി.

തൊട്ടുപിന്നാലെയാണ് എംപുരാൻ ഒടിടി റിലീസ് ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചത്.

ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജിയോ ഹോട്ട്സ്റ്റാർ ഒടിടി അവകാശത്തിനായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്. പക്ഷെ ഇതുസംബന്ധിച്ച് എംപുരാൻ ടീം ഇതുവരെ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

എംപുരാന്റെ ഒന്നാം ഭാ​ഗമായ ലൂസിഫർ ആമസോൺ പ്രൈം വിഡിയോയിൽ ആയിരുന്നു റിലീസ് ചെയ്തത്.

അതേസമയം എംപുരാൻ റിലീസായതോടെ മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

പൃഥ്വിരാജ്, മോഹൻലാൽ എന്നിവരെക്കൂടാതെ ടൊവിനോ, മഞ്ജു വാര്യർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മുരളി ​ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img