web analytics

ബിജെപി ജനപ്രതിനിധികളുമായി മോദിയുടെ കൂടിക്കാഴ്ച്ച: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി

ബിജെപി ജനപ്രതിനിധികളുമായി മോദിയുടെ കൂടിക്കാഴ്ച്ച: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി: കേരളത്തിൽ നിന്നെത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം.

ജനവിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്നും മോദി പറഞ്ഞു.

ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ വസതിയിൽ നടന്ന കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്.

ലാലേട്ടൻ വരുന്നു, കെഎസ്ആർടിസിയുടെ ‘സാരഥി’യായി; കൂട്ടിന് പ്രിയദർശനും;ആനവണ്ടി പ്രേമികൾക്ക് ഇനി ആഘോഷക്കാലം

തിരുവനന്തപുരത്തെ വിജയത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ മോദി, ഈ നേട്ടത്തിന്റെ ഊർജം നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റണമെന്ന് സംഘത്തോട് ആവശ്യപ്പെട്ടു.

ഏകദേശം ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ച്ചയിൽ അദ്ദേഹം അംഗങ്ങളുമായി വിശദമായി സംവദിച്ചു.

നേതാക്കളും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു

കൂടിക്കാഴ്ച്ചയിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഉപരാഷ്ട്രപതിയെയും സംഘം കണ്ടു

ഇന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെയും സംഘം സന്ദർശിച്ചു.

രാവിലെ നഗരവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടാർ സംഘത്തിന് ക്ലാസെടുത്തതായും റിപ്പോർട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നു

മൂന്ന് ദിവസം നീളുന്ന ദില്ലി പ്രവാസ് ശിൽപശാലയിലൂടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുകയാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.

നാളെ രാഷ്ട്രപതി ഭവൻ സന്ദർശിക്കുന്ന സംഘം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെയും കണ്ട ശേഷം കേരളത്തിലേക്ക് മടങ്ങും.

English Summary:

Prime Minister Narendra Modi advised a delegation of BJP local body representatives from Kerala to safeguard public trust and build on their recent success in Thiruvananthapuram. During a meeting at his residence in Delhi, Modi stressed that the victory should be converted into gains in the upcoming Assembly elections. BJP leaders including Rajeev Chandrasekhar and B.L. Santhosh were present. The delegation also met Vice President C.P. Radhakrishnan and is attending a three-day Delhi workshop aimed at finalising the party’s election campaign strategy.

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ്...

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന്

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന് തിരുവനന്തപുരം: സംസ്ഥാന...

കളിക്കിടയിൽ കിണറ്റിലേക്ക് വീണ് 14-കാരൻ; രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി! ഇരുവരെയും രക്ഷിച്ച് അഗ്‌നിരക്ഷാസേന

കളിക്കിടയിൽ കിണറ്റിലേക്ക് വീണ് 14-കാരൻ; രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി! ഇരുവരെയും രക്ഷിച്ച് അഗ്‌നിരക്ഷാസേന മലപ്പുറം:...

അതിക്രമം പുറത്തുകൊണ്ടുവന്നത് സോഷ്യൽ മീഡിയ; യുവതിയെ മർദ്ദിച്ച ഭർതൃപിതാവ് അറസ്റ്റിൽ

അതിക്രമം പുറത്തുകൊണ്ടുവന്നത് സോഷ്യൽ മീഡിയ; യുവതിയെ മർദ്ദിച്ച ഭർതൃപിതാവ് അറസ്റ്റിൽ ഉത്തർപ്രദേശിലെ കാൺപൂരിൽ...

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം പൂഴ്ത്തുന്നതിന് പിന്നിൽ ആര്?

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം...

Related Articles

Popular Categories

spot_imgspot_img