web analytics

ബിജെപിയിൽ നിന്ന് 36, സഖ്യകക്ഷികളിൽ നിന്ന് 12; മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന എംപിമാർ ഇവരൊക്കെ

മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത്. നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രാജ്നാഥ് സിംഗ്, ഗഡ്കരി, പിയൂഷ് ഗോയല്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിൽ നിന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ബിജെപിയിൽ നിന്ന് 35 പേരാണ് ആദ്യ പട്ടികയിലുള്ളത്.എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികൾ നൽകിയിട്ടുണ്ട്.

കൂടാതെ എച്ച്ഡി കുമാരസ്വാമിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുണ്ട്. ചിരാഗ് പാസ്വാന്‍ (എല്‍ജെപി), രാം നാഥ് താക്കൂര്‍ (ജെഡിയു), ജിതന്‍ റാം മാഞ്ചി (എച്ച്എഎം) എന്നിവരും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കും.

ജയന്ത് ചൗധരി (ആര്‍എല്‍ഡി), അനുപ്രിയ പട്ടേല്‍ (അപ്നാ ദള്‍ (സോണിലാല്‍), രാംമോഹന്‍ നായിഡു (ടിഡിപി), ചന്ദ്രശേഖര്‍ പെമ്മസാനി (ടിഡിപി) എന്നിവരും മന്ത്രിസഭയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവരില്‍ ശിവസേനയുടെ പ്രതാപ് റാവു ജാദവും ഉള്‍പ്പെടുന്നുണ്ട്.

വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നേതാവാണ് നരേന്ദ്ര മോദി. ദൽഹി കനത്ത സുരക്ഷ വലയത്തിലാണ്.

Read More: ഇന്നും ശക്തമായ മഴ, സംസ്ഥാനത്ത് ന്യൂനമർദ്ദ പാത്തി, ഈ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Read More: നിയമസഭ സമ്മേളനം നാളെ തുടങ്ങും; ബജറ്റ് പാസ്സാക്കൽ മുഖ്യഅജണ്ട; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

Read More: വന്ദേഭാരത് ബുള്ളറ്റ് ട്രെയിനുകൾ ഉടൻ ട്രാക്കിൽ; സർവീസ് ഈ റൂട്ടിൽ, പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img