web analytics

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കൽ, പീഡന ശേഷം സ്വർണവും പണവും കൈക്കലാക്കും; മോഡലിങ് കോറിയോഗ്രാഫര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രഫര്‍ അറസ്റ്റില്‍. കോഴിക്കോട് കൂടരഞ്ഞി മാര്‍ക്കറ്റിനു സമീപം പാലകണ്ണി അസീസിന്റെ മകന്‍ ഫാഹിദി (27) നെയാണ് അറസ്റ്റ് ചെയ്തത്.

ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടികളെ പലയിടത്ത് എത്തിച്ച് പീഡന ശേഷം അവരുടെ പക്കല്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയാണ് ഇയാളുടെ പതിവ്.

ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ളയാളാണ് പ്രതി. അതു വഴിയാണ് പെണ്‍കുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാം എന്ന പേരില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതിയുടെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കും. യുബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിൽ പ്രത്യക്ഷ സമരത്തിലേക്ക് യൂണിയനുകൾ പോകും. നാളെ സ്വകാര്യ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ തടയാനും ആണ് തീരുമാനം.

കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ നൽകും. അതേസമയം, സമരം കൊച്ചി നഗരത്തെ തന്നെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക.

നാളെ രാവിലെ പത്ത് മണിയോടുകൂടി ഓൺലൈൻ ടാക്സി ഡ്രൈവർമാർ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നടത്തും. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഡ്രൈവർമാരും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img