web analytics

കുട്ടിയെ തട്ടിക്കൊണ്ടു പോയി; ആവശ്യപ്പെട്ടത് 5 ലക്ഷം; പണം നൽകാതെ പോലീസിൽ പരാതി നൽകി; 13 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; സംഭവം ബെംഗളൂരുവിൽ

കുട്ടിയെ തട്ടിക്കൊണ്ടു പോയി; ആവശ്യപ്പെട്ടത് 5 ലക്ഷം; പണം നൽകാതെ പോലീസിൽ പരാതി നൽകി; 13 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു∙ ദിവസങ്ങൾക്ക് മുൻപ് കാണാതായ 13 വയസ്സുകാരന്റെ മൃതദേഹം വിജനമായ പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിയായ നിഷ്ചിത്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പിതാവ് സ്വകാര്യ കോളജിലെ പ്രഫസറാണ്.

രാത്രി ഏഴുമണിയായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം ട്യൂഷൻ സെന്ററിൽ വിളിച്ച് അന്വേഷിച്ചു. സെന്ററിൽനിന്ന് കൃത്യസമയത്ത് പോയതായി ഉടമ അറിയിച്ചു. തിരച്ചിലിനിടെ കുട്ടിയുടെ സൈക്കിൾ അടുത്തുള്ള പാർക്കിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അതിനിടെ മാതാപിതാക്കൾക്ക് അജ്ഞാത വ്യക്തിയിൽനിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കുട്ടിയെ വിട്ടു തരണമെങ്കിൽ 5 ലക്ഷംരൂപ നൽകണമെന്നായിരുന്നു ആവശ്യം. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. തിരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതായ ഐടിഐ വിദ്യാർത്ഥി മരിച്ച നിലയിൽ

പാലക്കാട്: പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എർത്ത് ഡാം ഉന്നതിയിൽ മുരുകപ്പൻ്റെ മകൻ അശ്വിൻ (21) ആണ് മരിച്ചത്.

വനത്തിൽ തൂങ്ങി മരിച്ച നിലയിലാണ് അശ്വിനെ കണ്ടെത്തിയത്. പറമ്പിക്കുളം ടൈഗർ ഹാളിൽ നടന്ന ക്യാമ്പിൽ പങ്കെടുക്കാൻ പോയതായിരുന്നു അശ്വിൻ. എന്നാൽ ക്യാമ്പ് മൂന്ന് കിലോ മീറ്റർ അകലെയുള്ള വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ കാണാതാവുകയായിരുന്നു.

തുടർന്ന് അശ്വിന്റെ അച്ഛൻ മുരുകൻ പറമ്പിക്കുളം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും പൊലീസുകാരും നടത്തിയ തിരച്ചിലിനിടെ തേക്ക് പ്ലാൻ്റേഷൻ ഭാഗത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം നാളെ കാലത്ത് പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. അട്ടപ്പാടി ഐ ടി ഐയിൽ മെക്കാനിക്കൽ സെക്ഷനിൽ വിദ്യാർത്ഥിയായിരുന്നു.

യുവാവിന്റെ മൃതദേഹം കണ്ടെത്തി


കണ്ണൂർ: യുവതിയോടൊപ്പം പാലത്തിൽ നിന്ന് വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ ഭർതൃമതിയായ യുവതിക്കൊപ്പം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് ആണ് കണ്ടെത്തിയത്.

ബേക്കൽ പെരിയാട്ടടുക്കത്തെ രാജേഷ് (38) ആണ് മരിച്ചത്. ബന്ധുക്കളാണ് മൃതദേഹം രാജേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

ബേക്കൽ എസ് ഐ സവ്യ സാചിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച രാവിലെയാണ് രാജേഷിനേയും ഭർതൃമതിയായ യുവതിയേയും പെരിയാട്ടടുക്കത്തിൽ നിന്നും കാണാതായത്. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അതേദിവസം രാത്രി ഇരുവരും വളപട്ടണം പുഴയിൽ ചാടിയത്.

തുടർന്ന് രാജേഷിനെ ഒഴുക്കിൽപെട്ട് കാണാതാകുകയും യുവതി നീന്തി രക്ഷപ്പെടുകയുമായിരുന്നു. ബേക്കൽ പൊലീസ് എത്തി യുവതിയെ ചോദ്യം ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ ഇരുവരും പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ മാർഗം വളപട്ടണത്ത് എത്തുകയായിരുന്നു.

ഇരുവരും ചേർന്ന് വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി ഞായറാഴ്ച അർധരാത്രിയോടെ വളപട്ടണം പാലത്തിലെത്തി.

വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തിൽ നിന്ന് ആൺസുഹൃത്തും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാൽ നീന്തലറിയാവുന്ന യുവതി ഒഴുക്കിൽ അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി.

ഈ സമയത്ത് തോണിയിൽ മീൻപിടിക്കുകയായിരുന്നവർ അവശനിലയിൽ കണ്ട യുവതിയെ കരയ്‌ക്കെത്തിച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിടുകയും ഭർത്താവിനൊപ്പം മടങ്ങുകയും ചെയ്തു.

English Summary:

The charred body of 13-year-old Nishchith, a Class 8 student who went missing after attending tuition, was found in a deserted area. The boy’s father is a professor at a private college.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

ചരിത്രം തിരുത്തി സബിയയുടെ ജനന സർട്ടിഫിക്കറ്റ്; ഇന്ത്യയിലാദ്യം! സഹദിനും സിയയ്ക്കും ഇനി ‘രക്ഷിതാക്കൾ’ എന്ന പുതിയ മേൽവിലാസം

കോഴിക്കോട്: നീണ്ട നിയമപോരാട്ടങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായ സഹദിനും...

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട് തിരുവനന്തപുരം:...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില നക്ഷത്രക്കാർക്ക്...

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

Related Articles

Popular Categories

spot_imgspot_img