കെഎസ്ആര്‍ടിസിയുടെ പുതിയ ‘ലിങ്ക്’ ബസുകള്‍ നിരത്തിലേക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ ‘ലിങ്ക്’ ബസുകളുടെ ചിത്രം പങ്കുവെച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. പച്ച നിറത്തിന്റെ കോംപിനേഷനിലാണ് ലിങ്ക് ബസുകള്‍ നിരത്തിലിറക്കുക.
ഷോട്ട് ഡിസ്റ്റന്‍സ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് സര്‍വീസുകള്‍ക്കുള്ള ബസുകളാണ് കെഎസ്ആര്‍ടിസി പുതിയതായി നിരത്തിലിറക്കുന്നത്. പുതിയ ബസുകള്‍ സര്‍വീസിന് സജ്ജമായെന്നും ഉടന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
വരുമെന്ന് പറഞ്ഞു, വന്നു…
ഇനിയും വരും,
കാത്തിരിക്കാം
ഉദ്ഘാടനദിനത്തിനായ്… എന്നാണ് ഗതാഗത മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.
അശോക് ലെയ്ലാന്‍ഡിന്റെ 10.5 മീറ്റര്‍ ഷാസിയിലാണ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസ് നിർമിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രകാശ് എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സാണ് ഈ ബസുകളുടെ ബോഡി തയ്യാറാക്കിയത്.
ടൂറിസ്റ്റ് ബസുകളില്‍ നല്‍കുന്ന വേഗാ ബോഡി പുതിയ ബസ് നിര്‍മിച്ചിരിക്കുന്നത്. 3.8 ലിറ്റര്‍ എച്ച് സീരീസ് നാല് സിലണ്ടര്‍ ടര്‍ബോ ഡിഐ എന്‍ജിനാണ് ബസിൽ ഘടിപ്പിച്ചിരിക്കുന്നത്.
150 പിഎസ് പവറും 450 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്റെ കരുത്ത്. ആറ് സ്പീഡ് ഓവര്‍ ഡ്രൈവ് ഗിയര്‍ബോക്സ്, കേബിള്‍ ഷിഫ്റ്റ് സംവിധാനം, എയര്‍ അസിസ്റ്റ് ക്ലെച്ച് എന്നിവയും ഈ ബസിന്റെ പ്രത്യേകതയാണ്.
3ഃ2 ലേഔട്ടില്‍ 50 മുതല്‍ 55 സീറ്റുകള്‍ വരെ ബസിന് നല്‍കാം. പുതുതായി എത്തിയ ബസുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 21-ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകൾ ഓടിച്ച് ഗണേഷ്‌കുമാർ; ബാക്കി ഉടൻ എത്തുമെന്നും മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചു നോക്കി ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍.
‘പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു… വന്നു…’ എന്ന് തുടങ്ങുന്ന കുറിപ്പോടെ ബസ് ഓടിക്കുന്നതിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
വാങ്ങിയ ചില നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍ തന്നെ ബാക്കി ബസുകള്‍ കൂടി എത്തുമെന്നും മന്ത്രി അറിയിച്ചു. ഒട്ടും വൈകാതെ സുഖയാത്ര ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പുതിയ കെഎസ്ആര്‍ടിസി ബസിന്റെ ഡിസൈന്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
കാലാനുസൃതമായ ഡിസൈനിന് പകരം ആകര്‍ഷകമല്ലാത്ത ഡിസൈനും പെയിന്റിങുമാണ് പുതിയ ബസുകള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.
ഓട്ടമൊബീൽ കോർപറേഷൻ ഓഫ് ഗോവ ലിമിറ്റഡ് എന്ന ബസ് നിർമാതാക്കളാണ് ടാറ്റയുടെ ഈ ബസിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. പുതിയ 143 ബസുകള്‍ വാങ്ങുന്നതിനായാണ് കെഎസ്ആര്‍ടിസി അഡ്വാന്‍സ് നല്‍കിയത്.
ടാറ്റ, അശോക് ലെയ്‌ലാന്‍ഡ്, ഐഷര്‍ കമ്പനികളില്‍ നിന്നാണ് ബസുകള്‍ വാങ്ങുന്നത്. ആദ്യ ഘട്ടമായി എത്തുന്ന 80 ബസ്സുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. എട്ട് എസി സ്ലീപ്പറുകള്‍, 10 എസി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എസി സെമി സ്ലീപ്പറുകളും ഉണ്ട്.
കൂടാതെ ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകള്‍ക്കും ഓർഡർ നൽകിയിട്ടുണ്ട്.
പുതിയ ബസുകള്‍ വാങ്ങാനായി 107 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 62 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരുന്നത്.
Summary: Kerala Transport Minister K. B. Ganesh Kumar shares images of KSRTC’s new ‘Link’ buses, which will feature a green color combination.