web analytics

നാളെ നേരം വെളുക്കുമ്പോൾ മിൽമ പാൽവില കൂടുമോ? ലിറ്ററിന് 4 രൂപ വരെ വർദ്ധനയ്ക്ക് സാധ്യത

നാളെ നേരം വെളുക്കുമ്പോൾ മിൽമ പാൽവില കൂടുമോ? ലിറ്ററിന് 4 രൂപ വരെ വർദ്ധനയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽവില ലിറ്ററിന് 4 രൂപ വരെ വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചതോടെ വിലവർദ്ധനയ്ക്ക് സാധ്യത ശക്തമായി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് നടക്കുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ എടുക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ ഔദ്യോഗികമായി രേഖാമൂലം അനുമതി നൽകിയിട്ടില്ല. എന്നിരുന്നാലും പാൽവില നിശ്ചയിക്കാൻ മിൽമയ്ക്ക് സ്വതന്ത്ര അധികാരമുള്ളതിനാൽ, ഇന്നത്തെ യോഗത്തിൽ വിഷയം അജൻഡയായി ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് വർഷമായി പാൽവിലയിൽ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് വർദ്ധന പരിഗണിക്കുന്നത്. ഉത്പാദനച്ചെലവ് ഉയർന്നതും കർഷകർക്ക് നൽകുന്ന വില വർദ്ധിപ്പിക്കേണ്ട സാഹചര്യമുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്നാണ് വിലയിരുത്തൽ.

English Summary

Milma is likely to increase milk prices by up to ₹4 per litre, with the final decision expected in today’s board meeting. The hike comes after three years without revision, amid rising production costs.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img