web analytics

ആശുപത്രി ക്യാന്റീനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തേരട്ട; സംഭവം തിരുവനന്തപുരത്ത്, പരാതി നൽകി

തിരുവനന്തപുരം: ആശുപത്രി ക്യാന്റീനിൽ നിന്ന് നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് തേരട്ടയെ ലഭിച്ചതായി പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിലാണ് സംഭവം. ക്യാൻ്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.(Millipede on food bought from the hospital canteen in Thiruvananthapuram; complaint was filed)

കാവടിക്കോണം സ്വദേശി ധനുഷ് വാങ്ങിയ ഭക്ഷണത്തിലാണ് തേരട്ടയെ കണ്ടെത്തിയത്. കാലിലേറ്റ മുറിവ് പഴുത്തതിനെ തുടർന്ന് ആശുപത്രിയിൽ കിടത്തിച്ചികിത്സയിലാണ് ധനുഷ്. കൂട്ടിരിപ്പുകാരിയായ ഭാര്യയാണ് രാവിലെ കാൻ്റീനിൽ നിന്ന് ഭക്ഷണം പൊതിഞ്ഞുവാങ്ങിയത്. ശേഷം ഭക്ഷണം കഴിക്കാനായി പൊതി തുറന്നപ്പോഴാണ് രണ്ട് കഷണം പുട്ടിൻ്റെയും നടുവിൽ പയറിന് മുകളിൽ തേരട്ടയെ കണ്ടെത്തി.

സംഭവം ഉടൻ തന്നെ ഡ്യൂട്ടി നേഴ്‌സിനെ അറിയിച്ചു. പിന്നീട് ഭക്ഷണം കാൻ്റീനിൽ തന്നെ മടക്കി നൽകി. സംഭവത്തിൽ ധനുഷിൻ്റെ പരാതിയിൽ ആശുപത്രി അന്വേഷണം ആരംഭിച്ചതായാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img