ഇടുക്കിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മറുനാടൻ തൊഴിലാളി..! കാരണം….

ഇടുക്കി നെടുങ്കണ്ടത്തിനടുത്ത് പുഷകണ്ടത്ത് അന്യസംസ്ഥാന തൊഴിലാളിയായ സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തി. അസാം ചിരാങ് സ്വദേശിനി ബലേ ടുഡു ആണ് കൊല്ലപെട്ടത്. നെടുങ്കണ്ടം പോലീസ് ഇവരുടെ ഭര്‍ത്താവ് ഷനിച്ചാര്‍ മാര്‍ഡിയെയും, സുഹൃത്ത് ദീപക് നെയും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ രാത്രി ഷനിച്ചാര്‍ സുഹൃത്തുമൊത്ത് ഇവര്‍ താമസിയ്ക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് മൂവരും മദ്യപിച്ചു. ഷനിച്ചാറും സുഹൃത്തും ഒരുമിച്ചാണ് രാത്രിയില്‍ കിടന്നുറങ്ങിയത്.

എന്നാല്‍ ഉറക്കമെണീറ്റപ്പോള്‍ ഇയാളെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യ കിടക്കുന്ന മുറിയില്‍ സുഹൃത്തിനെ കാണുകായിരുന്നു. പിന്നീട് നടന്ന അടിപിടിയില്‍ ആണ് ബലേ ടുഡു കൊല്ലപെട്ടത്.

സുനിത വില്യംസിൻറെ മടക്കയാത്ര സമയം പുനക്രമീകരിച്ചു; യാത്ര 17 മണിക്കൂറോളം

ന്യൂയോർക്ക്: സുനിത വില്യംസും, ബുച്ച് വിൽമോറും ഉൾപ്പടെയുള്ള ക്രൂ -9 സംഘത്തിൻറെ മടക്കയാത്ര സമയം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുനഃക്രമീകരിച്ചു. മാർച്ച് 18ന്, അതായത് നാളെ രാവിലെ എട്ടേകാലോടെ നാല് യാത്രികരുമായി ഡ്രാഗൺ ഫ്രീഡം പേടകത്തിൻറെ വാതിലുകൾ അടയും. തുടർന്ന് 10.35ഓടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും.

17 മണിക്കൂറോളം നീളുന്ന യാത്രയായിരിക്കും സംഘത്തിന്റേത്. തുടർന്ന് 19ന് പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിലിറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുന്നത്. ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തുന്നത്.

എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിൻറെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂണിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽനിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാൽ സ്റ്റാർലൈനർ പേടകത്തിലെ ചില സാങ്കേതിക തകരാറുകൾ മൂലം ഇരുവർക്കും മുമ്പ് നിശയിച്ചിരുന്ന സമയത്ത് തിരികെ വരാനായിരുന്നില്ല. അങ്ങനെയാണ് 7 ദിവസത്തെ ദൗത്യം 9 മാസത്തിലേറെ നീണ്ടത്.

ഇതിനിടയിൽ പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ചയും, ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാർലൈനർ ലാൻഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

Other news

മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിച്ചിലും; വില്ലൻ ഗോതമ്പ് തന്നെയോ? ആശങ്കയോടെ ഈ ഇന്ത്യൻ ഗ്രാമങ്ങൾ

മുംബൈ: മുടികൊഴിച്ചിലിന് പിന്നാലെ ബുൽഡാനയിലെ ഗ്രാമങ്ങളിൽ നഖം കൊഴിച്ചിലും റിപ്പോർട്ട് ചെയ്തത്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

പ്രിയപ്പെട്ട ലാലേട്ടന്; ലയണൽ മെസി ഒപ്പിട്ട ഒരു ജഴ്‌സി, അതാ എന്റെ പേര്…

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ഒപ്പം നിന്ന് ഒരു ഫോട്ടോ അല്ലെങ്കിൽ ഒരു...

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; പ്രിൻസിപ്പലിനെതിരെ കേസെടുത്തു

കാസർകോട്: കണ്ണൂർ സർവകലാശാലയിലെ അവസാന സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

Related Articles

Popular Categories

spot_imgspot_img