web analytics

മാവേലി ഫ്രം ബെർലിൻ; ഓണം അടിപൊളിയാക്കി ജർമ്മൻ മലയാളികൾ

ബെർലിൻ: ഓണം വിപുലമായി ആഘോഷിച്ച് ജർമ്മനിയിലെ മലയാളികൾ. ജർമ്മനിയിലെ ഡാംസ്റ്റാഡിലെ മലയാളി കൂട്ടായ്മയാണ് ഓണം ആഘോഷിച്ചത്. Maveli from Berlin;

ഡാംസ്റ്റാഡ് ന​ഗരത്തിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന വിദ്യാർത്ഥികളും കുടുംബങ്ങളും ഉൾപ്പെടെ 400-ലധികം മലയാളികളാണ് ആഘോഷത്തിൽ പങ്കെടുത്തത്.

ഓണാഘോഷങ്ങളുടെ ഭാ​ഗമായി വിവിധയിനം കല-കായിക പരിപാടികളും അരങ്ങേറി. പരമ്പരാ​ഗത വസ്ത്രങ്ങളണിഞ്ഞ് സദ്യയും പരിപാടികളൊക്കെയായി ഓണാഘോഷങ്ങൾ വിപുലമായാണ് നടന്നത്. അത്തപ്പൂക്കളം ഒരുക്കിയും പാട്ടും നൃത്തവുമൊക്കെയായി ജർമ്മനിയിലെ മലയാളികൾ ഓണം ആഘോഷിച്ചു.

ആഘോഷത്തിൽ ജർമ്മൻ മാവേലിയായിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത്. ജർമ്മൻ പൗരനാണ് മാവേലിയുടെ വേഷത്തിലെത്തിയത്. ഓണാഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നാട്ടിലില്ലാത്തതിന്റെ കുറവുകളെല്ലാം മറന്നാണ് എല്ലാവരും കൂട്ടായിനിന്ന് ഓണം കൊണ്ടാടിയത്. എല്ലാ വർഷവും മലയാളികൾ ഇവിടെ ഒത്തുകൂടാറുണ്ട്.

ക്രിസ്തുമസിനും മലയാളി കൂട്ടായ്മകൾ ഇതുപോലെ ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. ആഘോഷങ്ങളുടെ ഭാ​ഗമായി നിരവധി പരിപാടികളും സംഘടിപ്പിക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img