web analytics

ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവ് പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

ഇടുക്കിയിൽ രണ്ട് കേസുകളിലായി 14 കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. തങ്കമണി പുഷ്പഗിരി സ്വദേശി കലയത്തിങ്കൽ സാബു (53), ചെറുതോണി ഗാന്ധിനഗർ കോളനി സ്വദേശിയായ കാരക്കാട്ട് പുത്തൻവീട്ടിൽ അനീഷ് (37) എന്നിവരാണ് അറസ്റ്റിലായത് . സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞദിവസം വർക്കലയിൽ കഞ്ചാവുമായി പിടിയിലായ പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി സ്വദേശിയായ സാബുവിലേക്ക് എക്സൈസ് സംഘം എത്തിച്ചേർന്നത്. ഇയാൾ ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ മൊത്ത വിതരണം നടത്തുകയായിരുന്നു.

ഇന്ന് ഇത്തരത്തിൽ വിതരണത്തിനായി എത്തിച്ച 5.900 കിലോ കഞ്ചാവുമായാണ് ഇയാളെ ഇടുക്കി ചേലച്ചുവട്ടിൽ നിന്നും എക്സൈസ് സംഘം പിടികൂടിയത്.അതേസമയം ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് അറസ്റ്റിലായ അനീഷ്. ഇയാൾക്ക് വിൽപ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സാബു എക്സൈസ് സംഘത്തിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അനീഷിന്റെ വീട്ടിൽ നടത്തിയ പരിശോധനായിൽ 8.400 കിലോ കഞ്ചാവ് കണ്ടെത്തി. സമാനമായ കേസിൽ മുൻപും അനീഷ് അറസ്‌റ്റിലായിട്ടുണ്ട്. കഞ്ചാവ് പൊതികളിലാക്കി സ്കൂൾ കോളേജ് പരിസരങ്ങളിലും ചെറുതോണി ടൗണിലും വിൽക്കുകയായിരുന്നു.

Read also: കർഷികർക്ക് തിരിച്ചടിയായി കൊക്കോ, കാപ്പി വിലകൾ കൂപ്പുകുത്തി; അവസാന പ്രതീക്ഷയും തകർന്ന് കർഷകർ

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img